എറണാകുളം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ.വി.തോമസ്

ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ആവർത്തിക്കുമെന്ന് കെ.വി.തോമസ് പറയുന്നു

0

കൊച്ചി: പാർട്ടി അനുവദിച്ചാൽ എറണാകുളം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. വ്യക്തി താത്പര്യങ്ങൾക്കല്ല ജയസാധ്യതയ്ക്കാണ് പാർട്ടി മുൻഗണന നൽകുന്നതെന്നും തോമസ് പറഞ്ഞു. നിരവധി നേതാക്കൾക്ക് സ്ഥാനമോഹങ്ങൾ ഉണ്ടാകാം. എന്നാൽഎറണാകുളത്തെ ജയസാധ്യതയ്ക്കാകണം പ്രഥമ പരിഗണന. പരിചയസമ്പത്തും പരിഗണിക്കണം.
ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും പാർട്ടിയുമായി നിലവിൽ അഭിപ്രായ വ്യത്യാസമില്ലെന്നും കെ വി തോമസ് വ്യക്തമാകുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ആവർത്തിക്കുമെന്ന് കെ.വി.തോമസ് പറയുന്നു. പാർട്ടിയിൽ താൻ ഇപ്പോഴും സജീവമാണെന്നാവർത്തിച്ച് മത്സരിക്കാനുള്ള താത്പര്യവും അദ്ദേഹം പരോക്ഷമായി വ്യക്തമാക്കുന്നു. നിലവിൽ പി.ടി.തോമസ് എംഎല്‍എയ്ക്കൊപ്പം കെ.വി.തോമസിനും അരൂർ മണ്ഡലത്തിന്റെ ചുമതലയുണ്ട്. എന്നാൽ എറണാകുളത്ത് മത്സരിക്കാൻ പാര്‍ട്ടി

You might also like

-