കെ വി തോമസ് പാർട്ടി വിട്ടു വന്നാൽ നേതൃത്തം പരിഗണിക്കും സി എൻ മോഹനൻ
യുഡിഎഫ് കണ്‍വീനര്‍ മുതല്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വരെ കെ വി തോമസിന് നല്‍കുമെന്ന് നേതൃത്വം പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ വീക്ഷണത്തിന്റെയും ജയ്ഹിന്ദിന്റയും ചുമതല നല്‍കിയെങ്കിലും അദ്ദേഹം അത് വേണ്ടെന്നുവച്ചു
കൊച്ചി: കോൺഗ്രസ്സുമായി സ്വര ചേർച്ചയില്ലാതെ നേതൃത്തവുംയി
നിരപെട്ടു നിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം. കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രതികരിച്ചു. കോൺഗ്രസ് വിട്ട് വന്നാൽ സ്ഥാന നേതൃത്വം അക്കാര്യം ആലോചിക്കും. ഇതുവരെ കെവി തോമസുമായി സിപിഎം ചർച്ച നടത്തിയിട്ടില്ല. തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും സി എൻ മോഹനൻ പ്രതികരിച്ചു.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചത് മുതല്‍ അതൃപ്തിയിലായിരുന്ന കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് വീണ്ടും സീറ്റ് ചർച്ച സജീവമാക്കിയത്. കെപിസിസിയും ഹൈക്കമാന്റും കാര്യമായ പിന്തുണ നൽകാത്തതും എറണാകുളത്തെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പുമാണ് സ്ഥാനാർത്ഥിത്വത്തിന് തടസ്സമാകുന്നത്.കെ തോമസ് പാര്‍ട്ടിവിടുമെന്ന് കരുതുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് മനോരമ ന്യൂസിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കെ വി തോമസിനെ പോലെ സമുന്നതനായ നേതാവിനെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്തണമെന്ന് മുന്‍മന്ത്രി കെ ബാബുവും പ്രതികരിച്ചു.
1984 മുതല്‍ എംപിയും എംഎല്‍എയും കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയുമായി പല ചുമതലകൾ വഹിച്ച കെവി തോമസിന് അവസരം കൊടുക്കുന്നതിനോട് പല നേതാക്കള്‍ക്കും വിയോജിപ്പുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റർ പ്രചാരണം അടക്കം ആരംഭിച്ചതിന് ശേഷമാണ് എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടതും യുവ നേതാവായ ഹൈബി ഈഡൻ സ്ഥാനാർത്ഥിയാകുന്നതും. അന്ന് ഹൈക്കമാൻഡ് ഇടപെട്ടാണ് കെവി തോമസിനെ തണുപ്പിച്ചത്. പക്ഷേ വാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും പിന്നീട് നൽകിയില്ലെന്ന് മാത്രമല്ല അവഗണിക്കുകൂടി ചെയ്ത സാഹചര്യത്തിലാണ് കെ വി തോമസ്സിന്റെ ഇടത്തേക്കുള്ള ചാഞ്ചാട്ടം അതേസമയം സി പി ഐ എം ജില്ലാ നേത്രുത്തവുമായി ബന്ധപ്പെട്ട കെ വി തോമസ് ചർച്ചനടത്തിയതായാണ് വിവരം,
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളില്‍ അതൃപ്തനയ കെ.വി. തോമസ്. അവസാനഘട്ടത്തില്‍ വാഗ്ദാനം ചെയ്ത വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് പറഞ്ഞ കെ.വി തോമസ് മറ്റന്നാള്‍ കൊച്ചിയില്‍ നിലപാട് പ്രഖ്യാപിക്കും. യുഡിഎഫ് കണ്‍വീനര്‍ മുതല്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വരെ കെ വി തോമസിന് നല്‍കുമെന്ന് നേതൃത്വം പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ വീക്ഷണത്തിന്റെയും ജയ്ഹിന്ദിന്റയും ചുമതല നല്‍കിയെങ്കിലും അദ്ദേഹം അത് വേണ്ടെന്നുവച്ചു . ഇതിനിടെയാണ് കെ വി തോമസ് എല്‍ഡിഎഫുമായി അടുക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചത് . ഇതിനിടെ കുമ്പളങ്ങിയില്‍ നിന്നുള്ള ഒരു നിവേദക സംഘത്തിനൊപ്പം തിരുവനന്തപുരത്തെത്തിയ കെ വിതോമസ് മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ അരമണിക്കൂറോളം ചര്‍ച്ചയും നടത്തി.നിയമസഭാ സീറ്റ് നല്‍കി കെ വിതോമസുമായി ഒരൊത്തുതീര്‍പ്പിന് ഈ ഘട്ടത്തില്‍ ഇല്ലെന്ന നിലപാടിലാണ് ഡിസിസി നേതൃത്വം. ക്രൈസ്തവസഭാ നേതൃത്വത്തോട് അടുത്ത ബന്ധം നിലനിര്‍ത്തുന്ന കെ വി തോമസ് എല്‍ഡിഎഫിലെത്തുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തിലാണ് എല്‍ഡിഎഫ് നേതൃത്വം