കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു,24 മണിക്കൂറുകൾക്കിടെ 751 പേർക്ക് കോവിഡ്

കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 751 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 11028 ആയി

0

കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. പയ്യന്നൂർ കവ്വായിലെ അക്കാളത്ത് ഗഫൂർ (32) ആണ് മരിച്ചത്. അക്കാളത്ത് അബ്ദു റഹീമിന്റേയും ഫാത്തിമയുടെയും മകനാണ്. ഫർവാനിയ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൂന്ന് ദിവസം മുമ്പാ ണ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ:ഉമ്മു ഐമൻ മക്കൾ:ഹാനി, ഗഫൂർ.കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 751 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 11028 ആയി. പുതിയ രോഗികളിൽ 233 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 3870 ആയി.ഇന്ന് 7 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 82 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 261 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 180 പേർക്കും അഹമ്മദിയിൽ നിന്നുള്ള 153 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 93 പേർക്കും ജഹറയിൽ നിന്നുള്ള 64 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

You might also like

-