മൂന്ന് സീറ്റ് വേണമെന്ന് ലീഗ് യോഗത്തില്‍ നേതാക്കൾ വേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

മൂന്നാം സീറ്റ് വിഷയവുമായി ബന്ധപ്പെട്ട കാര്യവും ചർച്ചയ്ക്ക് വന്നു. ഉഭയകക്ഷി ചർച്ചയിൽ മൂന്നാം സീറ്റ് ആവശ്യപ്പെടണമെന്ന പൊതുവികാരമാണ് യോഗത്തിൽ ഉയർന്നുവന്നത്.

0

കോഴിക്കോട് :മുഴുവൻ എം.എൽ.എമാരും എം.പിമാരും പങ്കെടുത്ത യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും രാഷ്ട്രീയകാര്യ വിഷയങ്ങളുമാണ് പ്രധാനമായും ചർച്ചയായത്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്ന ആവശ്യം ലീഗില്‍ ശക്തമാണെന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. 18ന് നടക്കുന്ന യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കും. വലിയ തർക്കങ്ങളില്ലാതെ യു.‍ഡി.എഫില്‍ ഇക്കാര്യത്തിന് പരിഹാരമുണ്ടാകുമെന്നും ലീഗ് നേതൃയോഗത്തിന് ശേഷം കെ.പി.എ. മജീദ് പറഞ്ഞു.

മുഴുവൻ എം.എൽ.എമാരും എം.പിമാരും പങ്കെടുത്ത യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും രാഷ്ട്രീയകാര്യ വിഷയങ്ങളുമാണ് പ്രധാനമായും ചർച്ചയായത്. മൂന്നാം സീറ്റ് വിഷയവുമായി ബന്ധപ്പെട്ട കാര്യവും ചർച്ചയ്ക്ക് വന്നു. ഉഭയകക്ഷി ചർച്ചയിൽ മൂന്നാം സീറ്റ് ആവശ്യപ്പെടണമെന്ന പൊതുവികാരമാണ് യോഗത്തിൽ ഉയർന്നുവന്നത്.

അതേസമയം അധിക സീറ്റ് വേണ്ടെന്ന് കുഞ്ഞാലിക്കുട്ടി പക്ഷം ലീഗ് യോഗത്തില്‍ നിലപാടെടുത്തു. പാര്‍ട്ടി കൂടുതല്‍ സീറ്റ് ചോദിക്കരുതെന്ന് കെ.എം ഷാജിയും എന്‍. ഷംസുദ്ദീനും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കേണ്ട സമയമാണിതെന്നാണ് ഷാജി യോഗത്തില്‍ പറഞ്ഞത്.

എന്നാല്‍ കോണ്‍ഗ്രസുകാരേക്കാള്‍ രാഹുലിന് വിശ്വസിക്കാവുന്നവര്‍ ലീഗുകാരാണെന്നായിരുന്നു കെ.എന്‍.എ ഖാദറിന്റെ മറുപടി. അധിക സീറ്റ് ചോദിക്കണമെന്ന നിലപാടാണ് ഭൂരിപക്ഷ എം.എല്‍.എമാരും സ്വീകരിച്ചത്. അധിക സീറ്റ് ചര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തക സമിതി വിളിക്കാത്തതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

മൂന്നാമതൊരു സീറ്റ് ആവശ്യപ്പെടുമെങ്കിലും മുന്നണിയിൽ സമ്മർദം ചെലുത്താൻ ലീഗ് തയ്യാറായേക്കില്ല. ഏറെ പ്രാധാന്യത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനുള്ള കടുംപിടുത്തം മുന്നണിക്കകത്ത് ലീഗിനെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലും ഈ തീരുമാനത്തിന് പുറകിലുണ്ട്.

You might also like

-