വട്ടിയൂർക്കാവിൽ കുമ്മനം തന്നെ എൻ ഡി എ സ്ഥാനാർഥി
ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടാണ് തുടക്കം മുതലേ കുമ്മനം രാജശേഖരൻ സ്വീകരിച്ചത്.
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ എൻ ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ മത്സരിക്കും വട്ടിയൂർ കാവിൽ നാളെമുതൽ കുമ്മനം പ്രചരണം തുടങ്ങുമെന്നും ഒ രാജഗോപാൽ പറഞ്ഞു.തെരഞ്ഞെടുപ്പിന്റെ ചുമതല ഓ രാജഗോപാൽ എം എൽ എ ക്കാണ് തെരെഞ്ഞടുപ്പ് ചുമതല പ്രചരണത്തിന് തുടക്കംകുറിച്ച് വട്ടിയൂർക്കാവിൽ നടത്തിയ ഗൃഹസന്ദർശനത്തിനിടെയാണ് കുമ്മനം സ്ഥാനാർഥിയാകുമെന്ന കാര്യം ഒ രാജഗോപാൽ പ്രഖ്യാപിച്ചത്.വട്ടിയൂർക്കാവിൽ വിജയപ്രതീക്ഷ ഉണ്ടെന്നും രാജഗോപാൽ പറഞ്ഞു അതേസമയം സ്ഥാനാർഥി സംബന്ധിച്ച് പാർട്ടിയുടെ പ്രഖ്യാപനം വന്നിട്ടില്ല.
ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടാണ് തുടക്കം മുതലേ കുമ്മനം രാജശേഖരൻ സ്വീകരിച്ചത്. സ്ഥാനാർഥിയെ നിശ്ചയിക്കാൻ കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു. എന്നാൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏകകണ്ഠമായി കുമ്മനം മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. പാർട്ടിയിലെ മുഴുവൻ പേരുടെയും അഭ്യർത്ഥനാമനിച്ചാണ് കുമ്മന ഒടുവിൽ മത്സരിക്കാൻ സമ്മതം മൂളിയത്