ജോളിയെയും മാത്യുവിനെയും വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി

ഐ.എസ്.ആർ.ഒ ചാരക്കേസ് പോലെ മാധ്യമങ്ങൾ കഥകൾ മെനയുകയാണ്. ജോളിക്ക് ഒരു സ്ത്രീയെന്ന പരിഗണന പോലും പൊലീസ് നൽകുന്നില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭ്യർത്ഥിച്ചു

0

വടകര :കൂടത്തായി കൊലപാതക പരമ്പരയിൽ പിടിയിലായ പ്രതികളെ കൂടുതൽ കേസുകളിൽ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതിനൽകി . സിലിയുടെ മകൾ അൽഫൈനെ കൊലപ്പെടുത്തിയ കേസിൽ ജോളിയെയും സിലി വധ കേസിൽ മാത്യുവിനെയും അറസ്റ്റ്‌ ചെയ്യാൻ കോടതി അനുമതി നൽകി. ഈ കേസിൽ ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. സിലി വധക്കേസിൽ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ജോളിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പൊലീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ കൊയിലാണ്ടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജോളിയെ, അൽഫൈൻ കൊല്ലപ്പെട്ട കേസിൽ അറസ്റ്റ്‌ ചെയ്യാൻ അനുവദിക്കണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ജോളി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പ്രോസിക്യൂഷൻ എതിർത്തു. ഓരോ കേസിലും തുടർച്ചയായി അറസ്റ്റ്‌ ചെയ്ത് ജോളിയെ മാനസികമായി തളർത്തുകയാണ് പോലീസ് ചെയ്യുന്നതെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഐ.എസ്.ആർ.ഒ ചാരക്കേസ് പോലെ മാധ്യമങ്ങൾ കഥകൾ മെനയുകയാണ്. ജോളിക്ക് ഒരു സ്ത്രീയെന്ന പരിഗണന പോലും പൊലീസ് നൽകുന്നില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭ്യർത്ഥിച്ചു.

You might also like

-