കൂടത്തായി കൊലപാതക പരമ്പര; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

പ്രതികളെ കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കണമെന്ന് അന്വേഷണ സംഘം കസ്റ്റഡി ആഹ്സയിൽ ആവശ്യപ്പെട്ടു. സയനൈഡ് വാങ്ങിയത് കോയമ്പത്തൂരില്‍ നിന്നാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതു കണ്ടെത്തേണ്ടതുണ്ട്

0

വടകര :കൂടത്തായി കേസില്‍ മുഖ്യപ്രതി ജോളി ഉള്‍പ്പടെയുള്ള പ്രതികളെ രണ്ട് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വൈകീട്ട് നാല് വരെയാണ് കസ്റ്റഡി കാലാവധി. കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും താമരശേരി കോടതിയില്‍ ഹാജരാക്കിയത്.പ്രതികളെ കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കണമെന്ന് അന്വേഷണ സംഘം കസ്റ്റഡി ആഹ്സയിൽ ആവശ്യപ്പെട്ടു. സയനൈഡ് വാങ്ങിയത് കോയമ്പത്തൂരില്‍ നിന്നാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതു കണ്ടെത്തേണ്ടതുണ്ട്
മാത്രമല്ല കേസിൽ ജോളിയുടെ ബന്ധുക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ജോളിക്ക് ബന്ധുക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഇവരെക്കൂടി കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

You might also like

-