കൂടത്തായ് കൂട്ടക്കൊലപാതകം; കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജോളിയുടെ മൂന്ന് ഫോണുകള്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോണ്‍ ജോളിയുടെ ബന്ധുക്കളുടെ കൈവശം ഉണ്ടാകാന്‍ സാധ്യതയുള്ളതായി രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞു.

0

തലശ്ശേരി :ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെകസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന്ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ സമര്പ്പിച്ച
അപേക്ഷ താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന നാളെ പ്രതികളെ കോടതിയിൽ ഹാജരാക്കണം
അതേസമയം കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. വ്യാജവില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ചത് ഡെപ്യൂട്ടി തഹസീദാര്‍ ജയശ്രീയാണ്. അഭിഭാഷകന്‍ ജോര്‍ജ് കൂടത്തായിയും സംശയ നിഴലിലാണ്. ജോളിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാരനെയും ചോദ്യം ചെയ്യും
അതേസമയം ജോളിയുടെ മൂന്ന് ഫോണുകള്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോണ്‍ ജോളിയുടെ ബന്ധുക്കളുടെ കൈവശം ഉണ്ടാകാന്‍ സാധ്യതയുള്ളതായി രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞു. ജോളിയും ഷാജുവും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടില്ലെന്ന സിലിയുടെ ബന്ധുക്കളുടെ അവകാശ വാദം ഷാജു തള്ളി.
ജോളി മൂന്ന് ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഇത് എവിടെയെന്ന് കണ്ടെത്തുക അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ്. ഫോണിനായി കഴിഞ്ഞ ദിവസം ഷാജുവിന്റെ വീട്ടീല്‍ അന്വേഷണ സംഘം എത്തിയിരുന്നു. ഈ ഫോണുകള്‍ ജോളിയുടെ ബന്ധുക്കളുടെ കൈവശം ഉണ്ടാകാമെന്ന സൂചനയാണ് ഷാജു നല്‍കുന്നത്. ജോളി അറസ്റ്റിലാകുന്ന ദിവസം ജോളിയുടെ ബന്ധുക്കളില്‍ ചിലര്‍ പൊന്നാമറ്റത്ത് ഉണ്ടായിരുന്നതാണ് ഇതിന് കാരണം.
സിലിയുടെ മരണത്തിന് ശേഷം ജോളിയും താനുമായുള്ള വിവാഹത്തിന് സിലിയുടെ സഹോദരന്‍ മുന്‍കൈ എടുത്തതായി ഷാജു നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തോട് ഇക്കാര്യം സിലിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ നിഷേധിച്ചു. എന്നാല്‍ സിലിയുടെ കുടുംബത്തിന്റെ നിലപാട് ശരിയല്ലെന്നും സഹോദരന്‍ രണ്ട് തവണയിലധികം ജോളിക്ക് വേണ്ടി ഇടപെട്ടുവെന്നുമാണ് ഷാജുവിന്റെ വാദം.

You might also like

-