കൂടത്തായി കൊലപാതക പരമ്പരയിൽ ഇന്ന് അഞ്ചാം കുറ്റപത്രം സമർപ്പിക്കും

ബഹളം കേട്ട് ആദ്യം ഓടിയെത്തിയ അയല്‍ക്കാരും,ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുമടക്കം 170 ഓളം സാക്ഷികളുണ്ട്.

0

കോഴിക്കോട് :കൂടത്തായി കൊലപാതക പരമ്പരയിൽ ഇന്ന് അഞ്ചാം കുറ്റപത്രം സമർപ്പിക്കും. പൊന്നാമറ്റത്ത് ടോം തോമസ് കൊല്ലപ്പെട്ട കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍. കുറ്റപത്രം സമർപ്പിക്കുക. 2008 ഓഗസ്റ്റ് 26നാണ് പൊന്നാമറ്റം തറവാടിലെ ടോം തോമസ് മരിച്ചത്. സ്വത്ത് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ‌ ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്‍റെ പിതാവ് ടോം തോമസ് 2008 ഓഗസ്റ്റ് 26-നാണ് കൊല്ലപ്പെട്ടത്. സ്വത്ത് സ്വന്തമാക്കുന്നതിന് വേണ്ടി ഗുളികയില്‍ സയനൈഡ് കലര്‍ത്തി കൊലപാതകം നടത്തുകയായിരുന്നുവെന്ന കണ്ടത്തിലിലാണ് അന്വേഷണ സംഘം.

സ്ഥിരമായി കഴിക്കുന്ന ഗുളികയില്‍ സന്ധ്യാപ്രാര്‍ത്ഥനക്കിടെയാണ് സയനൈഡ് കലര്‍ത്തി നല്‍കിയത്. ജോളിയുടെ മകന്‍ റോമോയാണ് കേസിലെ പ്രധാന സാക്ഷി. ജോളി, ടോം തോമസിന് ഗുളിക നല്‍കുന്നത് കണ്ടുവെന്നതാണ് മൊഴി. ബഹളം കേട്ട് ആദ്യം ഓടിയെത്തിയ അയല്‍ക്കാരും,ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുമടക്കം 170 ഓളം സാക്ഷികളുണ്ട്.

മഷ്‌റൂം ക്യാപ്‌സ്യൂളിൽ സയനൈഡ് നിറച്ച് നൽകിയാണ് ടോം തോമസിനെ ജോളി കൊന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. വീട്ടിലെ സന്ധ്യാ പ്രാർത്ഥനയ്ക്ക് മുമ്പാണ് ജോളി ഗുളിക നൽകിയത്. പ്രാർ്ത്ഥനയ്ക്കിടയിൽ ടോം തോമസ് കുഴഞ്ഞ് വീണു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ടോം തോമസിന്‍റെ പേരിലുള്ള സ്വത്ത് വ്യാജ വില്‍പത്രം തയ്യാറാക്കി പിന്നീട് ജോളി കൈവശപ്പെടുത്തിയിരുന്നു. കുറ്റ്യാടി സി.ഐ.എന്‍ സുനില്‍കുമാറാണ് കേസ് അന്വേഷിച്ചത്. ജോളിക്ക് സയനൈഡ് നല്‍കിയ എം.എസ് മാത്യുവും,പ്രജികുമാറും കേസില്‍ രണ്ടും മൂന്നും പ്രതികളാണ്.

You might also like

-