കൂടത്തായി കൊലപാതക പരമ്പര ജോളിയടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും

സിലി യെകൊലപ്പെടുത്തിയ കേസിൽ ജോലിയുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തിയേക്കും .

0

വടകര :കൂടത്തായി പൊന്നാമറ്റം വീട്ടിൽ റോയ് കൊലക്കേസിൽ ഭാര്യ ജോളിയടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. മൂന്ന് പ്രതികളെയും ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കുന്നുണ്ട്. ജാമ്യപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ജോളിയുടെ സുഹൃത്ത് റാണിയെ അന്വേഷണ സംഘം ഇന്നലെ രാത്രി വിട്ടയിച്ചിരുന്നു. ജോളിയുടെ കൂട്ടുകാരി റാണിയുടെ മൊഴിയെടുത്തത്. ജോളിയുടേയും റോയ് തോമസിന്റെയും മൂത്ത മകൻ റോമോയാണ് റാണിയിലേക്കുള്ള വഴി തുറന്നത്. അമ്മയുടെ ഫോണിലെ ഗ്യാലറിയിൽ റാണിയുമൊത്തുള്ള നിരവധി ഫോട്ടോകൾ കണ്ടെന്ന വിവരം റോമോ പറഞ്ഞയുടൻ തന്നെ പോലീസ് ഫോട്ടോയിൽ കാണുന്ന ആളെക്കുറിച്ച് അന്വേഷണം തുടങ്ങിയിരുന്നു.

അതേസമയം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട് . സിലി യെകൊലപ്പെടുത്തിയ കേസിൽ ജോലിയുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തിയേക്കും .

You might also like

-