കൂടത്തായി സിലി കൊലക്കേസിൽ മാത്യുവിനെ അറസ്റ്റ് ചെയ്തു കൊലചെയ്യാൻ സൈനേഡ് നൽകിയത് മാത്യു

ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍ കേസില്‍ ജോളിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

0

കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതകക്കേസില്‍ രണ്ടാം പ്രതി മാത്യുവിനെ സിലി കൊലക്കേസിലും അറസ്റ്റ് ചെയ്തു. സിലിയെ കൊലപ്പെടുത്താന്‍ മാത്യുവാണ് സയനൈഡ് വാങ്ങി തന്നതെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മാത്യുവിന്റെ അറസ്റ്റ് ,പ്രത്യേക അന്വേഷണ സംഘം സബ് ജയിലിലെത്തിയാണ് പോലീസ് രേഖപ്പെടുത്തിയത്.

അതേസമയം ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍ കേസില്‍ ജോളിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. സിലിയുടെ കൊലപാതകത്തില്‍ മാത്യുവിനെയും മകള്‍ ആല്‍ഫൈന്റെ കൊലപാതകത്തില്‍ ജോളിയെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. തിങ്കളാഴ്ച കോഴിക്കോട് ജയിലിലെത്തി അന്വേഷണ സംഘം ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. അതോടൊപ്പം ജോളിയെയും മാത്യുവിനെയും കസ്റ്റഡിയില്‍ ലഭിക്കാനുളള അപേക്ഷ അന്വേഷണ സംഘം നാളെ കോടതിയില്‍ സമര്‍പ്പിക്കും.

You might also like

-