കൂടത്തായികൊലപാതക പരമ്പര പ്രതികൾ കസ്റ്റഡിയിൽ, റോയിയെ കൊല്ലാൻ നാലു കാരണങ്ങളെന്ന് പൊലീസ്

റോയ് തോമസിന്റെ അന്ധ വിശ്വാസങ്ങളോടുള്ള എതിര്‍പ്പ്, റോയി പതിവായ മദ്യപിച്ചു വരുന്നതിലുള്ള വിരോധം ജോളിയുടെ പരപുരുഷ ബന്ധത്തിലുള്ള റോയിയുടെ എതിര്‍പ്പ് സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം

0

കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെയും കൂട്ടുപ്രതികളായ മാത്യൂവിനെയും പ്രജുകുമാറിനെയും 6 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. താമരശേരി കോടതിയുടേതാണ് ഉത്തരവ്.പ്രതികളെ ഉടന്‍ വടകര റൂറല്‍ എസ്പി ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകും.

ജില്ലാ ജയിലില്‍ നിന്നും സബ്ജയിലില്‍ നിന്നുമാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയത്. ജയിലിലില്‍ നിന്ന് ആദ്യം പുറത്തിറക്കിയ പ്രജുകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും ജോളിയും മാത്യവും പ്രതികരിച്ചികൂടത്തായിയിലെ കൊലപാതക പരമ്പരയിൽ മുൻ ഭർത്താവ് റോയി തോമസിനെ കൊലപ്പെടുത്താൻ ജോളിയെ പ്രേരിപ്പിച്ചതിന്റെ കാരണങ്ങൾ നിരത്തി അന്വേഷണ സംഘം. താമരശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പൊലീസ് കണ്ടെത്തിയ കാരണങ്ങൾ ഇങ്ങനെ;
റോയ് തോമസിന്റെ അന്ധ വിശ്വാസങ്ങളോടുള്ള എതിര്‍പ്പ്,
റോയി പതിവായ മദ്യപിച്ചു വരുന്നതിലുള്ള വിരോധം
ജോളിയുടെ പരപുരുഷ ബന്ധത്തിലുള്ള റോയിയുടെ എതിര്‍പ്പ്

സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം

ഭക്ഷണത്തിൽ സയനൈഡ് കലർത്തിയാണ് റോയിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. റോയി മരിച്ചതിനു പിന്നാലെ ഹൃദയാഘാതമാണ് മരണ കാരണമെന്ന് പലരെയും വിളിച്ചറിയിച്ചെന്നും കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
റോയിയുടെ പിതാവ് ടോം തോമസിന്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തുണ്ടാക്കുകയും താൻ
എന്‍.ഐ.ടിയില്‍ അധ്യാപികയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. മറ്റ് അഞ്ച് മരണങ്ങളിലും പ്രതികളുടെ പങ്ക് അന്വേഷിക്കേണ്ടതുണ്ട്. ഓരോ മരണത്തിലും ഒന്നാം പ്രതിക്കുണ്ടായ നേട്ടങ്ങൾ എന്തൊക്കെയാണെന്നും കണ്ടെത്തണം. അതിന് ജോളിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ചിന്റെ വാദം അംഗീകരിച്ച കോടതി മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വിട്ടു.

ല്ല.

You might also like

-