കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് അന്യായമായി കസ്റ്റഡിയിൽ എടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ
കാട്ടാന ശല്യം കൊണ്ട് ജനം പൊറുതി മുട്ടുമ്പോള്‍ നിരപരാതികളയ ജനങ്ങള്‍ക്കെതിരെ വനം വകുപ്പ് കേസെടുക്കുകയാണെന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ ആരോപിച്ചു. വനവകുപ്പു ഉദ്യഗസ്ഥരുടെ നടപടിക്കെതിരെ കനത്ത പ്രതിക്ഷേധം ഉയരുന്ന സാഹചര്യത്തിലാണ് പ്രശനത്തിൽ ഇടപെടേണ്ടി വന്നിട്ടുള്ളതെന്നു ജനീഷ്‌കുമാര പറഞ്ഞു
പത്തനംതിട്ട,കോന്നി | വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ ബലം മോചിപ്പിച്ചതായി പരാതി. പത്തനംതിട്ട കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വനം വകുപ്പ്അന്യമായി കസ്റ്റഡിയിലെടുത്ത ആളെയാണ് എംഎല്‍എ മോചിപ്പിച്ചത്.
ആനയുടെ ജഡം കണ്ടെത്തിയ ഭൂ ഉടമയുടെ ജോലിക്കാരനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയുടെ ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.അന്യമായി ജോലിക്കാരനെ പിടികൂടി കസ്റ്റഡിയിൽ വച്ചതിന്റെ കാരണം എന്താണെന്നും അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.രേഖകൾ ഒന്നുകാണിക്കാനില്ലന്നും സംശയത്തിന്റെ പേരിൽ പ്രദേശവാസിയെ കസ്റ്റഡിയിൽ എടുത്തതാണെന്നു ജീവനക്കാർ അറിയിച്ചു .
പിന്നീടാണ് വാക്കേറ്റം ഉണ്ടാകുന്നത് നക്‌സലുകള്‍ വീണ്ടും വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎല്‍എ പറയുന്നത് വീഡിയോയില്‍ കാണാം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി ജോലി ചെയ്യണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
അതേസമയം കാട്ടാന ശല്യം കൊണ്ട് ജനം പൊറുതി മുട്ടുമ്പോള്‍ നിരപരാതികളയ ജനങ്ങള്‍ക്കെതിരെ വനം വകുപ്പ് കേസെടുക്കുകയാണെന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ ആരോപിച്ചു. വനവകുപ്പു ഉദ്യഗസ്ഥരുടെ നടപടിക്കെതിരെ കനത്ത പ്രതിക്ഷേധം ഉയരുന്ന സാഹചര്യത്തിലാണ് പ്രശനത്തിൽ ഇടപെടേണ്ടി വന്നിട്ടുള്ളതെന്നു ജനീഷ്‌കുമാര പറഞ്ഞു .ജനവാസമേഖലയിൽ കൈതകൃഷിയിടത്തിന് സമീപമാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത് പാട്ടത്തിന് എടുത്തവർ സോളർ വേലിയിൽ കൂടിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് ആന ഷോക്കടിച്ച് ചരിയാൻ കാരണമെന്ന് വനം വകുപ്പ് സംശയിക്കുന്നുത് . ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ അന്യമായി വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തത് . വിവരമറിഞ്ഞെത്തിയ എംഎൽഎ വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ വനം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കാട്ടാനശയം രൂക്ഷമായ പ്രദേശത്താണ് ആനയുടെ ജഡം കണ്ടെത്തിയിട്ടുള്ളത്