നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസില്‍ മന്ത്രി കെ.ടി ജലീല്‍ കസ്റ്റംസിന് മുന്നില്‍

എന്‍.ഐ.എ.യും എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റും ചോദ്യംചെയ്തുകഴിഞ്ഞതിനാല്‍ അതില്‍നിന്ന് വ്യത്യസ്തമായ ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരിക്കുന്നത്. കോണ്‍സല്‍ ജനറലുമായി ജലീല്‍ ചര്‍ച്ചകള്‍ നടത്താറുണ്ടെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി പി.എസ്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യങ്ങളുണ്ടാകും.

0

കൊച്ചി :നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസില്‍ മന്ത്രി കെ.ടി ജലീല്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി.ഔദ്യോഗിക വാഹനത്തിലാണ് കെ.ടി ജലീല്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്, ചട്ടലംഘനം നടത്തി ഖുര്‍ആന്‍ എത്തിച്ച് വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍.മതഗ്രന്ഥം, ഭക്ഷ്യകിറ്റ് വിതരണം, യു.എ.ഇ. കോണ്‍സുലേറ്റ് സന്ദര്‍ശനങ്ങള്‍, സ്വപ്നാ സുരേഷുമായുള്ള ഫോണ്‍ വിളികള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ചോദ്യമുണ്ടാവുക.

എന്‍.ഐ.എ.യും എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റും ചോദ്യംചെയ്തുകഴിഞ്ഞതിനാല്‍ അതില്‍നിന്ന് വ്യത്യസ്തമായ ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരിക്കുന്നത്. കോണ്‍സല്‍ ജനറലുമായി ജലീല്‍ ചര്‍ച്ചകള്‍ നടത്താറുണ്ടെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി പി.എസ്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യങ്ങളുണ്ടാകും.

നയതന്ത്ര ചാനലിലൂടെ എത്തിച്ച പാര്‍സലുകള്‍ ജലീലിന് കീഴിലുള്ള സി ആപ്റ്റില്‍ എത്തിക്കുകയും അവിടെ നിന്ന് മലപ്പുറത്തെ രണ്ട് സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പാര്‍സലുകള്‍ കൊണ്ടുപോയ വാഹനത്തിലെ ജിപിഎസ് സംവിധാനം ബാറ്ററി അഴിച്ചുമാറ്റി മനപൂര്‍വ്വം തകരാറിലാക്കിയതായും അന്വേഷണത്തില്‍ വ്യക്തമായി.പാര്‍സലുകളുടെ തൂക്കം പരിശോധിച്ചപ്പോള്‍ ബില്ലിലുള്ള തൂക്കത്തേക്കാള്‍ പതിനാല് കിലോയുടെ കുറവും കസ്റ്റംസ് കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുല്‍ ജനറലുമായും, സ്വപ്ന സുരേഷുമായും ജലീല്‍ നടത്തിയ ആശയവിനിമയങ്ങളിലും പ്രോട്ടോക്കോള്‍ ലംഘനമുണ്ട്. ഇതെല്ലാമാണ് മന്ത്രി കെ.ടി ജലീലിലേക്ക് അന്വേഷണമെത്തിച്ചത്

പ്രോട്ടോക്കോള്‍ ലംഘനത്തിനുപുറമേ വിദേശസഹായനിയന്ത്രണച്ചട്ടവും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.കൊച്ചി കസ്റ്റംസ് ഓഫീസ് അണുവിമുക്തമാക്കുന്നതിനാൽ ഉച്ചയോടെ ഹാജരാകനാണ് ജലീലിന് ലഭിച്ചിരുന്ന നിർദേശം. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കസ്റ്റംസ് ഓഫീസ് അണുവിമുക്തമാക്കുന്നത്

You might also like

-