യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികളുടെ ആത്മഹത്യയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെഎസ്‍യു.
ശനിയാഴ്ച തിരുവനന്തപുരത്ത് ഏകദിന ഉപവാസം നടത്തുമെന്നും കെഎസ്‍യു വ്യക്തമാക്കി.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികളുടെ ആത്മഹത്യയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെഎസ്‍യു. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‍ഐ പ്രവർത്തകർക്ക് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത്.
വനിതാ കമ്മീഷനും യുവജന കമ്മീഷനും സിപിഎമ്മിന്‍റെ പോഷക സംഘടനകളായി പ്രവർത്തിക്കുകയാണ്. കമ്മീഷനുകൾ പിരിച്ച് വിടണം. ശനിയാഴ്ച തിരുവനന്തപുരത്ത് ഏകദിന ഉപവാസം നടത്തുമെന്നും കെഎസ്‍യു വ്യക്തമാക്കി.