കളമശ്ശേരി പോളിടെക്‌നിക് കോളേജിൽ കഞ്ചാവ് എത്തിച്ചത് കെ എസ് യു ക്കാർ ‘എസ് എഫ് ഐ

രണ്ട് കിലോ കഞ്ചാവുമായി പിടിയിലായവരുടെ കെ എസ് യു പശ്ചാത്തലം മറച്ചുവച്ചുവക്കുന്നു . ഇന്ന് പിടിലായ ആഷിഖ്, ഷാലിക് എന്നിവരെ പൂര്‍വ്വവിദ്യാര്‍ത്ഥികളായി മാത്രം അവതരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

കൊച്ചി | കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എസ് എഫ് ഐ യെ മാധ്യമങ്ങൾ വേട്ടയാടുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളും ഈ പ്രചരണത്തിന് നേതൃത്വം നൽകുകയാണ്. രണ്ട് കിലോ കഞ്ചാവുമായി പിടിയിലായവരുടെ കെ എസ് യു പശ്ചാത്തലം മറച്ചുവച്ചുവക്കുന്നു . ഇന്ന് പിടിലായ ആഷിഖ്, ഷാലിക് എന്നിവരെ പൂര്‍വ്വവിദ്യാര്‍ത്ഥികളായി മാത്രം അവതരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പൂർവ്വ വിദ്യാർത്ഥികൾ എന്ന പേരിൽ പിടിയിലായ ഷാരിക്കും ആഷിക്കുമാണ് കഞ്ചാവ് എത്തിച്ചത്. ഇവർ കെഎസ്‌യു പ്രവർത്തകർ എന്ന് ഒരു മാധ്യമവും പറയുന്നില്ല. 2 കിലോ കഞ്ചാവുമായി പിടിയിലായ ആകാശും കെ എസ് യു പ്രവർത്തകനാണെന്നും സഞ്ജീവ് പറഞ്ഞു. അറസ്റ്റിലായ പ്രതികളും കെഎസ്‌യു സംസ്ഥാന നേതാവുമടക്കം . “ഒരു വാര്‍ത്തകൊണ്ടോ അക്ഷരംകൊണ്ടോ നിങ്ങളൊന്ന് വിമര്‍ശിക്കാന്‍ തയാറായോ. ചിത്രങ്ങള്‍ സഹിതം നിങ്ങളുടെ മുന്നിലുണ്ട് . കേസില്‍ കെ എസ് യു ബന്ധം ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങളും സഞ്ജീവ് പുറത്ത് വിട്ടു. കെ എസ് യുവിന്റെ സംസ്ഥാന സെക്രട്ടറി ജിഷ്ണു, ജില്ലാ സെക്രട്ടറി, അറസ്റ്റിലായ ഷാലിക് എന്നിവര്‍ ഒരുമിച്ചുള്ള ചിത്രമടക്കമാണ് പുറത്ത് വിട്ടത്.നിലവിൽ അറസ്റ്റിലായ മൂന്ന് പേരും കെ എസ് യു പ്രവർത്തകരാണെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു

ഡി സോൺ സംഘർഷത്തിൽ പെട്ട കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ്‌ ഗോകുൽ ഗുരുവായൂർ ഗുണ്ടാ നേതാവ് മരട് അനീഷിനൊപ്പം നിൽക്കുന്ന ഫോട്ടോയും സഞ്ജീവ് പ്രദർശിപ്പിച്ചു. തുടർന്ന് പ്രതിപക്ഷ നേതാക്കൾക്കെതിരെയും സഞ്ജീവ് വിമർശനം ഉന്നയിച്ചു.എസ് എഫ് ഐ വിരുദ്ധ രാഷ്ട്രീയം മാത്രം പറയുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആർക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല എസ് എഫ് ഐ. വി ഡി സതീശന്റെ പ്രസ്താവനയെ അവജ്ഞയോടെ തള്ളി കളയുന്നു. രമേശ്‌ ചെന്നിത്തലയ്ക്ക് ഇന്നത്തെ അവസ്ഥ വന്നത് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന കാര്യങ്ങൾ മനസ്സിലാകാത്ത ഒരാളായത് കൊണ്ടാണ്.

മൂന്ന് കെ എസ് യു നേതാക്കൾ പിടിയിലായിട്ടും മന്ത്രിമാർ പക്വതയോടെയാണ് പ്രതികരിച്ചത്. ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെയാണ് അവർ പ്രതികരിച്ചതെന്നും സഞ്ജീവ് പറഞ്ഞു.അഭിരാജിനെ എസ് എഫ് ഐ യിൽ നിന്ന് പുറത്താക്കിയതായും നേതാക്കൾ അറിയിച്ചു. വിവാദ സംഭവത്തിൽ ഇന്നലെ ക്യാംപസിൽ നടന്ന യൂണിറ്റ് സമ്മേളനത്തിലാണ് നടപടിയെടുത്തത്.കേരളത്തിലെ പ്രതിപക്ഷ നേതാവ് എത്ര ജനാധിപത്യ വിരുദ്ധനാനായിട്ടുള്ളയാളാണെന്നും അദ്ദേഹം ചോദിച്ചു. നിലവാരം പുലര്‍ത്താത്ത നേതാവാണ് വിഡി സതീശന്‍. പ്രതിപക്ഷം മരട് അനീഷിന്റെ ശിഷ്യന്മാര്‍ക്ക് ക്ലാസ് എടുത്താല്‍ മതി. ചോദ്യങ്ങളോട് അലോസരപ്പെടുന്ന പ്രതിപക്ഷ നേതാവ് ഇപ്പോള്‍ കൃത്യമായി പറഞ്ഞുകൊണ്ടിരിക്കുന്നത് എസ്എഫ്‌ഐ വിരുദ്ധ രാഷ്ട്രീയമാണ്. എന്തു പറഞ്ഞാലും എസ്എഫ്‌ഐ. നേരത്തെയും പറയുന്നത് കേട്ടു, ഞങ്ങള്‍ ഇനിയും എസ്എഫ്‌ഐയെ കുറിച്ച് പറയുമെന്നും വിമര്‍ശിക്കുമെന്നും. അങ്ങനെ ആര്‍ക്കും കേറി കൊട്ടാനുള്ള ചെണ്ടയൊന്നുമല്ല എസ്എഫ്‌ഐ. ഇടതുവിരുദ്ധത ബാധിച്ച് ഇടപെടുകയാണ് അദ്ദേഹം. വിഡി സതീശന്റെ ആരോപണങ്ങള്‍ അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയുന്നു. രാഷ്ട്രീയ കേരളത്തില്‍ നിലവാരം പുലര്‍ത്താത്ത നേതാവാണ് വിഡി സതീശന്‍. എസ്എഫ്‌ഐയുടെ തലയില്‍ കെട്ടിവച്ച് ഞങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കാമെന്നതാകും പുതിയ അജണ്ട – അദ്ദേഹം പറഞ്ഞു.

You might also like

-