കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ പണിമുടക്ക്; കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു
റൂട്ട് മാറി ഓടിയ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്കും തുടര്‍ന്ന് പണിമുടക്കിലേക്കും നയിച്ചത്
തിരുവനന്തപുരം :കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസി പണിമുടക്കിനിടെ കുഴഞ്ഞ് വീണ യാത്രക്കാരന്‍ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. കിഴക്കേകോട്ട സ്റ്റാന്റില്‍ വച്ചാണ് സംഭവം. 12 മണി മുതല്‍ സുരേന്ദ്രന്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു. കെഎസ്ആര്‍ടിസി സമരത്തെ തുടര്‍ന്ന് സുരേന്ദ്രന് വീട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. കുഴഞ്ഞ് വീണ സുരേന്ദ്രന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റൂട്ട് മാറി ഓടിയ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്കും തുടര്‍ന്ന് പണിമുടക്കിലേക്കും നയിച്ചത്. സമരത്തെ തുടര്‍ന്ന് അഞ്ച് മണിക്കൂറാണ് ബസ് സര്‍വീസ് തടസപ്പെട്ടത്. കെഎസ്ആര്‍ടിസി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസി സിറ്റി ഡിപ്പോ മിന്നല്‍ പണിമുടക്ക് നടത്തിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.ജനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന കാരണത്തെ അടിസ്ഥആനമാക്കി മനുഷ്യാവകാശ കമ്മീഷന്‍ കെ.എസ്.ആര്‍.ടി.സിക്കെതിരെ കേസെടുത്തിട്ടുണ്ട്.