എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.
ഷെഡ്യൂൾ മുടങ്ങാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് താത്കാലിക ഡ്രൈവർമാരെ നിയമിക്കാം.
കെ.എസ്.ആര്‍.ടി.സി എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. അതേസമയം ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ ജൂൺ 30 വരെ കോടതി സമയം നീട്ടി നല്‍കി.
ഷെഡ്യൂൾ മുടങ്ങാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് താത്കാലിക ഡ്രൈവർമാരെ നിയമിക്കാം. എന്നാൽ ഇവരെ 180 ദിവസത്തിൽ അധികം ജോലിയില്‍ തുടരാൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. കോടതി വിധി മാനിക്കുന്നുവെന്നും തുടര്‍നടപടികള്‍ കെ.എസ്.ആര്‍.ടി.സിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.