കാട്ടാക്കടയില്‍ പിതാവിനെയും മകളെയും ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെഎസ്ആര്‍ടിസി.
പ്രശ്‌നമുണ്ടായാല്‍ പൊലിസിനെ വിളിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും, ജീവനക്കാര്‍ നേരിട്ട് കൈകാര്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നുമാണ് വിഷയത്തില്‍ സി.എം.ഡി സ്വീകരിച്ച നിലപാട്. കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു
തിരുവനന്തപുരം | കാട്ടാക്കടയില്‍ പിതാവിനെയും മകളെയും ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെഎസ്ആര്‍ടിസി. സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.മര്‍ദനമേറ്റ പ്രമേനനോടും മകളോടും സിഎംഡി നേരിട്ട് വിളിച്ച് മാപ്പ് ചോദിച്ചു. അക്രമി സംഘത്തില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാനും ആവശ്യപ്പെട്ടു.
പ്രശ്‌നമുണ്ടായാല്‍ പൊലിസിനെ വിളിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും, ജീവനക്കാര്‍ നേരിട്ട് കൈകാര്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നുമാണ് വിഷയത്തില്‍ സി.എം.ഡി സ്വീകരിച്ച നിലപാട്. കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആര്യനാട് സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് ആര്‍.സുരേഷ്, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് മിലന്‍ ഡോറിച്ച് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.ആമച്ചാല്‍ സ്വദേശി പ്രേമനനും മകള്‍ക്കുമാണ് കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വച്ച് ജീവനക്കാരുടെ മര്‍ദനമേറ്റത്.മകളുടെ കണ്‍സഷന്‍ റെന്യു ചെയ്യാന്‍ എത്തിയതായിരുന്നു പ്രേമനന്‍. മൂന്നുമാസം മുന്‍പ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഈ ആവശ്യത്തിന് തന്നെ നല്‍കിയെങ്കിലും വീണ്ടും സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്. ഇത് മര്‍ദനത്തിലേക്ക് എത്തുകയായിരുന്നു.