കെ എസ് ആർ ടി സിയിൽ ഓടിയ കാശ്ശിൽ നിന്നും കൂലി

.മാനേജ്മെന്റ് നടപ്പാക്കിയ സാമ്പത്തിക അച്ചടക്ക നടപടിയുടെ കൂടി ഫലമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു

0

ഇരുപത്തി അഞ്ചു വർഷത്തിനിടെ കെ.എസ്.ആർ.ടി.സി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം ജീവനക്കാർക്ക് നൽകുന്നു. ജനുവരി മാസത്തെ ശമ്പളമാണ് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ നിന്നും നൽകുക. ശമ്പളം നൽകാനായി 90 കോടി രൂപയാണ് വേണ്ടത്.ഇതിനായി ശബരിമല സർവീസിൽ നിന്ന് ലഭിച്ച അധിക വരുമാനമാണ് കെ.എസ്.ആർ.ടി.സിയെ ഈ നേട്ടത്തിലെത്തിച്ചത്. ഇപ്പോഴത്തെ നേട്ടം അഭിഭാനാര്‍ഹമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.ശമ്പളം നൽകാനാവാതെ ധനസഹായത്തിനായി സർക്കാരിന് മുന്നിൽ കൈ നീട്ടുന്ന കാലം കെ.എസ്.ആർ.ടി.സി അവസാനിപ്പിക്കുകയാണ്.

25 വർഷത്തിന് ശേഷം ശമ്പളം സ്വന്തം വരുമാനത്തിൽ നിന്ന് നൽകാനുള്ള പ്രാപ്തി കോർപ്പറേഷൻ നേടി. 31, 270 സ്ഥിരം ജീവനക്കാർക്കും 3,926 താത്കാലിക ജീവനക്കാരുടെയും ജനുവരി മാസത്തെ ശമ്പളം വരുമാനത്തിൽ നിന്നും നൽകും. ഇതിനായി 90 കോടി രൂപയാണ് വേണ്ടത്. വരുമാന നേട്ടം .മാനേജ്മെന്റ് നടപ്പാക്കിയ സാമ്പത്തിക അച്ചടക്ക നടപടിയുടെ കൂടി ഫലമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞുശബരിമല സർവീസിൽ നിന്ന് ലഭിച്ച 30 കോടിയുടെ അധിക വരുമാനം ഇത്തവണ നേട്ടമായി. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നിലവിൽ വന്നതോടെ അലവൻസിനത്തിൽ ദിവസം 8.2 ലക്ഷം രൂപ ലാഭിക്കാനായി. പരസ്യ വരുമാനം 62 കോടിയിൽ നിന്ന് 189.98 കോടിയായി ഉയർന്നതും ഉപകാരമായി.ഏതെല്ലാം ചേർത്താണ് ജീവനക്കാരുടെ ശമ്പളം നൽകുന്നത്

You might also like

-