1000 കോടിയുടെ കേന്ദ്ര സഹായം ആവശ്യപ്പെട്ട് കെ എസ ആർ ടി സി
കേന്ദ്ര ഇടപെടല്‍ അടിയന്തരമായി വേണമെന്നുമാണ് കെഎസ്‌ആര്‍ടിസി നിലപാട്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനം അടുത്തൊന്നും സാധാരണ നിലയിലേക്കെത്താന്‍ സാധ്യതയില്ലെന്ന് വിലയുത്തല്‍ ലോക് ഡൗണിന് പ്രാദേശിക ഇളവുകള്‍ പ്രഖ്യാപിച്ചാലും അവിടങ്ങളില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. കടുത്ത പ്രതിസന്ധിയാണ് മുന്നിലുള്ളതെന്നും പരിഹരിക്കാന്‍ കേന്ദ്ര ഇടപെടല്‍ അടിയന്തരമായി വേണമെന്നുമാണ് കെഎസ്‌ആര്‍ടിസി നിലപാട്. ആവശ്യപ്പെടുന്നത് ആയിരം കോടി രൂപയാണ്.ലോക്ഡൗണില്‍ കുരുങ്ങി ഒന്നരമാസത്തിലേറെയായി കെഎസ്‌ആര്‍ടിസി ബസ്സുകള്‍ നിരത്തിലിറങ്ങുന്നില്ല.ലോക്ക് ഡൗണിന് ഇളവ് അനുവദിച്ചാലും സാമൂഹിക അകലം പാലിക്കാനുള്ള നിബന്ധനകള്‍ ഉറപ്പാക്കി വേണം സര്‍വ്വീസ് നടത്താന്‍.