കെ.എസ്.ആർ.ടി.സിയിൽ നൂറു കോടിയുടെ സാമ്പത്തിക ക്രമക്കേട് റിപ്പോർട്ട് പുറത്ത് .
കെ.എസ്.ആർ.ടി.സി ഹ്രസ്വകാല വായ്പകൾ പലിശ കുറവുള്ള ദീർഘകാല വായ്പകളാക്കി മാറ്റാനായിരിന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗതാഗതമന്ത്രിയായിരുന്നപ്പോൾ കൺസോർഷ്യം രൂപീകരിച്ചത്. ഇതിൽ 2015 ലെ കണക്ക് പ്രകാരം കെ.ടി.ഡി.എഫ്.സിക്ക് തിരികെ അടയ്ക്കാനുള്ള വായ്പ കുടിശിക 1375.73കോടി രൂപയായിരുന്നു. ഇതിൽ ബാക്കിയുള്ള 435.67 കോടി രൂപ തിരിച്ചടയ്ക്കണമെന്നു കാട്ടി കെ.ടി.ഡി.എഫ്.സി കത്ത് അയച്ചതോടെയാണ് അക്കൗണ്ടിലെ ക്രമക്കേടുകൾ സംബന്ധിച്ച സൂചന പുറത്ത് വന്നത്
കെടിഡിഎഫ്‌സിയ്ക്ക് കെഎസ്ആര്‍ടിസി തിരിച്ചടച്ചു എന്ന് പറയുന്ന തുകയില്‍ 311.48 കോടി രൂപയുടെ കുറവ് കണ്ടെത്തി. തുടര്‍ന്ന് ധനകാര്യവകുപ്പ് പരിശോധിച്ചു.ഇതിലാണ് കെഎസ്ആര്‍ടിസി അകൗണ്ടില്‍ നിന്ന് വായ്പ തിരിച്ചടവിനായി മാറ്റിയ 100 കോടിയോളം രൂപ കെടിഡിഎഫ്‌സി അകൗണ്ടിലേയ്ക്ക് എത്തിയിട്ടില്ല എന്ന് കണ്ടെത്തയത്.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നൂറു കോടിയുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന എം.ഡി ബിജുപ്രഭാകറിന്റെ വാദം ശരിവച്ച് രേഖകൾ. കെ.ടി.ഡി.എഫ്.സിയിൽ നിന്നെടുത്ത വായ്പ തിരിച്ചടവിൽ കെ.എസ്.ആർ.ടി.സി അക്കൗണ്ടിൽ 311 കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തി. 2018 ലെ ഓഡിറ്റിലായിരുന്നു ഈ കണ്ടെത്തൽ. തുടർന്ന് ധനകാര്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.കെഎസ്ആര്‍ടിസി കണക്ക് പ്രകാരം അപ്പോള്‍ 278.28 കോടി രൂപമാത്രമായിരുന്നു തിരികെ അടയ്ക്കാനുണ്ടായിരുന്നത്. തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ സ്വകാര്യ ഏജന്‍സി ഓഡിറ്റ് ചെയ്തു.
കെ.എസ്.ആർ.ടി.സി ഹ്രസ്വകാല വായ്പകൾ പലിശ കുറവുള്ള ദീർഘകാല വായ്പകളാക്കി മാറ്റാനായിരിന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗതാഗതമന്ത്രിയായിരുന്നപ്പോൾ കൺസോർഷ്യം രൂപീകരിച്ചത്. ഇതിൽ 2015 ലെ കണക്ക് പ്രകാരം കെ.ടി.ഡി.എഫ്.സിക്ക് തിരികെ അടയ്ക്കാനുള്ള വായ്പ കുടിശിക 1375.73കോടി രൂപയായിരുന്നു. ഇതിൽ ബാക്കിയുള്ള 435.67 കോടി രൂപ തിരിച്ചടയ്ക്കണമെന്നു കാട്ടി കെ.ടി.ഡി.എഫ്.സി കത്ത് അയച്ചതോടെയാണ് അക്കൗണ്ടിലെ ക്രമക്കേടുകൾ സംബന്ധിച്ച സൂചന പുറത്ത് വന്നത്. കെ.എസ്.ആർ.ടി.സി കണക്ക് പ്രകാരം അപ്പോൾ 278.28 കോടി രൂപമാത്രമായിരുന്നു തിരികെ അടയ്ക്കാനുണ്ടായിരുന്നത്. ഇതോടെ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള തർക്കം സർക്കാരിന് മുന്നിലെത്തി.കെ.ടി.ഡി.എഫ്.സിക്ക് കെ.എസ്.ആർ.ടി.സി തിരിച്ചടച്ചെന്നു പറയുന്ന തുകയിൽ 311.48 കോടി രൂപയുടെ കുറവാണ് കണ്ടെത്തിയത്. തുടർന്ന് ധനകാര്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കെ.എസ്.ആർ.ടി.സി അക്കൗണ്ടിൽ നിന്നും വായ്പ തിരിച്ചടവിനായി മാറ്റിയ 100 കോടിയോളം രൂപ കെ.ടി.ഡി.എഫ്.സി അകൗണ്ടിലേക്ക് എത്തിയിട്ടില്ലെന്നു കണ്ടെത്തയത്.കെ.എസ്.ആർ.ടി.സിയിലെ എട്ട് ജീവനക്കാരായിരുന്നു ഇത് സംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്തിരുന്നത്. ഇതിൽ 2015 കാലഘട്ടത്തിൽ അക്കൗണ്ട് മാനേജർ ആയിരുന്ന ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഡയറക്ടർ കെ.എം ശ്രീകുമാർ മാത്രമാണ് സർവ്വീസിലുള്ളത്. ബാക്കിയുള്ളവർ വിരമിച്ചു.