കെഎസ് ആർ ടി സി യിൽ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നാളെ സമരം ,ഒരു ദിവസത്തെ വരുമാനം കുറഞ്ഞാൽ പോലും അത് ശമ്പളത്തെ ബാധിക്കുമെന്ന്മന്ത്രി എ.കെ. ശശീന്ദ്രൻ
സർവീസ് മുടക്കി സമരത്തിനിറങ്ങുന്നതിനു പകരം മറ്റു രീതിയിലുള്ള സമര മുറകൾ സ്വീകരിക്കാൻ സംഘടനകൾ ശ്രമിക്കണം
കോഴിക്കോട് ; കെഎസ്ആർടിസിയിൽ ഒരു ദിവസത്തെ വരുമാനം കുറഞ്ഞാൽ പോലും അത് ശമ്പളത്തെ ബാധിക്കുമെന്ന് തൊഴിലാളികൾ മനസ്സിലാക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നാളെ സമരം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന .സർവീസ് മുടക്കി സമരത്തിനിറങ്ങുന്നതിനു പകരം മറ്റു രീതിയിലുള്ള സമര മുറകൾ സ്വീകരിക്കാൻ സംഘടനകൾ ശ്രമിക്കണം . ഒരു ദിവസത്തെ വരുമാനം മുടങ്ങിയാൽപ്പോലും അതു ശമ്പള വിതരണത്തെ ബാധിക്കും
നിലവിൽ കെഎസ്ആർടിസിയുടെ വരുമാനത്തിൽ ഇടിവു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസത്തെ വരുമാനം ആറു കോടിയിൽ താഴെയാണ്.