വൈദ്യുതി, വെള്ളക്കരം ബില്ലുകളടയ്ക്കാന് ഒരു മാസം സാവകാശം
മാര്‍ച്ച് 31 വരെ കൊടുക്കുന്ന എല്ലാം വൈദ്യുതി ബില്ലുകളും അടയ്ക്കുന്നതിനാണ് സാവകാശം നല്‍കിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി, വെള്ളക്കരം ബില്ലുകളടയ്ക്കാന് ഒരു മാസം സാവകാശം.കൊറോണയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കെഎസ്ഇബിയുടെ നടപടി. മാര്‍ച്ച് 31 വരെ കൊടുക്കുന്ന എല്ലാം വൈദ്യുതി ബില്ലുകളും അടയ്ക്കുന്നതിനാണ് സാവകാശം നല്‍കിയത്. ഈ കാലയളവില്‍ പിഴയടക്കമുള്ള നടപടികള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കെഎസ്ഇബി അറിയിച്ചു.