തൃശൂരിൽ കെഎസ്ഇബി എഞ്ചിനീയര്‍ തോണി മറിഞ്ഞ് മരിച്ചു

കെഎസ്ഇബി വിയ്യൂർ ഓഫീസിലെ അസി. എഞ്ചിനീയര്‍ ബൈജു ആണ് മരിച്ചത്

0

തൃശ്ശൂര്‍: തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്ത് കെഎസ്‍ഇബി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ മുങ്ങിമരിച്ചു.  കെഎസ്ഇബി വിയ്യൂർ ഓഫീസിലെ അസി. എഞ്ചിനീയര്‍ ബൈജു ആണ് മരിച്ചത്. പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന് അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞാണ് അപകടമുണ്ടായത്. മഴക്കെടുതിയില്‍ കനത്ത ദുരിതത്തിലാണ് തൃശ്ശൂര്‍.

ചാലക്കുടിയില്‍ 30 ക്യാമ്പുകളിലായി 2547 പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. 627 കുടുംബങ്ങളിൽ നിന്നായാണ് 2547 പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരകളിലെയും ജനങ്ങള്‍ക്ക്  ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ പ്രളയബാധിത പ്രദേശങ്ങളിലൊന്നാണ് ചാലക്കുടി.

You might also like

-