വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം.

ജനങ്ങളെ ഷോക്കടിപ്പിക്കുന്ന തീരുമാനമാണ് വൈദ്യുതി നിരക്കുവര്‍ധനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെഎസ്ഇബിക്ക് കിട്ടാനുള്ള കുടിശിക പിരിക്കാതെയാണ് ജനങ്ങളെ ചൂഷണം ചെയ്യുന്നത്

0

വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും ആരോപിച്ചു.എന്നാല്‍ വിലനിര്‍ണയാധികാരം സര്‍ക്കാരില്‍ നിന്ന് എടുത്തുമാറ്റിയ കേന്ദ്രനിലപാടിനെതിരെ പ്രതിഷേധമുയരണമെന്നു പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൈകഴുകി. ജനങ്ങളെ ഷോക്കടിപ്പിക്കുന്ന തീരുമാനമാണ് വൈദ്യുതി നിരക്കുവര്‍ധനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെഎസ്ഇബിക്ക് കിട്ടാനുള്ള കുടിശിക പിരിക്കാതെയാണ് ജനങ്ങളെ ചൂഷണം ചെയ്യുന്നത്.

രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് നിരക്കുവര്‍ധന പിന്‍വലിക്കണമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യം. മഹാപ്രളയത്തില്‍ ിനന്നും ഒരുവര്‍ഷമായിട്ടും ഭൂരിപക്ഷം ജനങ്ങളും കരകയറിയിട്ടില്ല. അപ്പോഴാണ് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചുനിന്ന് ജനങ്ങളെ പിഴിയുന്നതെന്നും അദ്ദേഹം ആരോപിച്ചു. വില വര്‍ധനയില്‍ സര്‍ക്കാരിന് പങ്കില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്. എന്നാല്‍ നിരക്കുവര്‍ധനവിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.

You might also like

-