കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കെ ആർ ഗൗരിയമ്മയെ പനിയും ശ്വാസ തടസ്സവും മൂലം വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

0

തിരുവനന്തപുരം: മുൻ മന്ത്രിയും ജെ എസ് എസ് നേതാവും വിപ്ലവ നായികയുമായ കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഗൗരിയമ്മ. ഇന്ന് ഉച്ചയ്ക്കു ശേഷം പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമാണെന്ന് വ്യക്തമാക്കുന്നത്. അണുബാധ നിയന്ത്രിക്കുന്നതിനുള്ള തീവ്രശ്രമം ഡോക്ടർമാർ തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

കെ ആർ ഗൗരിയമ്മയെ പനിയും ശ്വാസ തടസ്സവും മൂലം വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ നടത്തിയ പരിശോധനയിൽ കോവിഡ് ബാധിതയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു .
ആഴ്ചകൾക്ക് മുൻപാണ് 102കാരിയായ കെ ആർ ഗൗരിയമ്മ, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടിൽ നിന്ന് തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് അനാരോഗ്യം മൂലം താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തിൽ സന്ദർശകർക്ക് പോലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.സജീവ രാഷ്ട്രീയത്തിലിരിക്കെ തട്ടകമായിരുന്ന തിരുവനന്തപുരത്തേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഗൗരിയമ്മ മടങ്ങിയെത്തിയത്. വഴുതക്കാട്ടെ ഉദാരശിരോമണി റോഡിലെ തറയിൽ വീട്ടിൽ സഹോദരി ​ഗോമതിയുടെ മകൾ പ്രൊഫ. പി.​സി. ബീ​നാ​കു​മാ​രി​യ്ക്കൊപ്പമാണ് ​ഗൗരിയമ്മ താമസിക്കുന്നത്.

You might also like

-