കെപിസിസി പുനസംഘടന സുധാകരൻ മുതിർന്ന നേതാക്കളുമായി ഇന്ന് ചർച്ച നടത്തും
അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സാധ്യതാ പട്ടിക തയാറാക്കിഹൈ കമന്റിന് നൽകും .സംസ്ഥാന ഭാരവാഹികളുടെ അഭിപ്രായകുടി കണക്കിലെടുത്തകയും ജില്ലാ പ്രസിഡന്റുമാരെ നിശ്ചയിക്കുക .
തിരുവനന്തപുരം :കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിലെ നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും . മുതിര്‍ന്ന നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സാധ്യതാ പട്ടിക തയാറാക്കിഹൈ കമന്റിന് നൽകും .സംസ്ഥാന ഭാരവാഹികളുടെ അഭിപ്രായകുടി കണക്കിലെടുത്തകയും ജില്ലാ പ്രസിഡന്റുമാരെ നിശ്ചയിക്കുക . ഡിസിസി അധ്യക്ഷന്‍മാരെ ഈ മാസം തന്നെ പ്രഖ്യാപിക്കാനാണ് നീക്കം. പിന്നാലെ കെപിസിസി ഭാരവാഹിപ്രഖ്യാപനവും ഉണ്ടാകും.
പുനസംഘടനയുമായി ബന്ധപ്പെട്ട് എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി കെ സുധാകരന്‍ ഇതിനോടകം പലവട്ടം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. കരട് സാധ്യതാ പട്ടികയ്ക്കും ഡിസിസി അധ്യക്ഷന്മാരുടെ പാനലിനും ഏകദേശരൂപനവും തയ്യാറാക്കിയിട്ടുണ്ട് .
കരട് പട്ടിക മുന്‍നിര്‍ത്തി മുതിര്‍ന്ന നേതാക്കളുമായി അവസാനവട്ട ചര്‍ച്ചയിലാണ് നേതൃത്വം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എന്നിവരുമായാണ് കെ സുധാകരന്റെ ഇന്നത്തെ ചര്‍ച്ച. കെപിപിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് പദവികളിലേക്ക് പരിഗണിക്കേണ്ടവരുടെ അന്തിമപട്ടികയ്ക്ക് രൂപം നല്‍കലാണ് ലക്ഷ്യം.ഇന്ന് രാത്രിഡൽഹി തിരിക്കുന്ന സുധാകരന്‍ കേന്ദ്രനേതൃത്വവുമായി തുടര്‍ചര്‍ച്ചകളും നടത്തും. സംസ്ഥാനനേതാക്കളുമായി ഒരുവട്ടം കൂടി ചര്‍ച്ചകള്‍ നടത്തിയശേഷമാകും അന്തിമപട്ടിക ഹൈക്കമാന്‍ഡിന് കൈമാറുക.