കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചികിൽസയിൽ ,കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം മാറ്റി.

ആ‍‍ർ എസ് എസുമായി ബന്ധപ്പെട്ട കെ സുധാകരന്റെ പ്രസ്താവനകൾ വൻ വിവാദമായ സാഹചര്യത്തിൽ രാഷ്ട്രീയകാര്യ സമിതി യോ​ഗം വളരെ പ്രാധാന്യമുള്ളതായിരുന്നു. കെ സുധാകരന്റെ പ്രസ്താവനകളിൽ കോൺ​ഗ്രസ് നേതാക്കൾക്കിടയിൽ അമ‍ർഷം പുകയുകയാണ്.ഇതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ രാഹുൽ​ഗാന്ധിക്ക് കത്തയച്ചു.

0

തിരുവനന്തപുരം | നാളെ ചേരാനിരുന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം മാറ്റി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചികിൽസയിലായതാണ് കാരണം. ​ഗവ‍‍ർണറെ ചാൻസല‍ർ പദവിയിൽ നിന്നൊഴിവാക്കാൻ സ‍‍‍ർക്കാർ ബിൽ കൊണ്ടുവരാൻ നിയമസഭാ സമ്മേളനം ചേരാനിരിക്കെ പാ‍ർട്ടി നിലപാട് സ്വീകരിക്കുന്നതിലും സർക്കാരിനെതിരെയുള്ള സമര പരിപാടികൾ ആവിഷ്കരിക്കുന്നതിനുമാണ് രാഷ്ട്രീയകാര്യ സമിതിയോ​ഗം ചേരാനിരുന്നത്.

ആ‍‍ർ എസ് എസുമായി ബന്ധപ്പെട്ട കെ സുധാകരന്റെ പ്രസ്താവനകൾ വൻ വിവാദമായ സാഹചര്യത്തിൽ രാഷ്ട്രീയകാര്യ സമിതി യോ​ഗം വളരെ പ്രാധാന്യമുള്ളതായിരുന്നു. കെ സുധാകരന്റെ പ്രസ്താവനകളിൽ കോൺ​ഗ്രസ് നേതാക്കൾക്കിടയിൽ അമ‍ർഷം പുകയുകയാണ്.ഇതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ രാഹുൽ​ഗാന്ധിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവിൽ നിന്നടക്കം പിന്തുണ കിട്ടുന്നില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു.അതിനിടെ കത്തയച്ചിട്ടില്ലെന്ന് സുധാകരൻ വ്യക്തമാക്കി.സുധാകരൻ കത്ത് നൽകിയെന്ന വാ‍ർത്ത ശുദ്ധ കള്ളമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രം​ഗത്തെത്തി.

അതെസമയം കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയാൻ തയാറാണെന്ന് വ്യക്തമാക്കിക്കൊണ്ട് കെ സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. എന്നാൽ കത്ത് നൽകിയെന്ന വാർത്ത സുധാകരവിഭാഗം നിഷേധിച്ചു.കെ സുധാകരന്റെ ആര്‍എസ്എസ് അനൂകൂല പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഖേദ പ്രകടനം കൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്ന് കെ.മുരളീധരന്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചു. സുധാകരനെ ന്യായീകരിക്കാതെ വി.ഡി സതീശനും കയ്യൊഴിഞ്ഞു. സുധാകരന്റെ അതിരുവിട്ട ആര്‍എസ്.എസ്. അനുകൂല നിലപാടുകളില്‍ വലിയ പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നത്.

You might also like

-