പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസിൽ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം കസ്റ്റഡിയിൽ.
തട്ടിപ്പ് നടക്കുന്ന വേളയിൽ ബാങ്ക് ഭരണസമിതി പ്രസിഡൻ്റായിരുന്നു കെ കെ അബ്രഹാം. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായ ഇയാളെ ഇന്നലെ അർധരാത്രിയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്. മുൻ ബാങ്ക് സെക്രട്ടറി രമ ദേവിയും പൊലീസ് കസ്റ്റഡിയിലാണ്.
കൽപ്പറ്റ| പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസിൽ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം കസ്റ്റഡിയിൽ. ഇയാളെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാനായാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടിപ്പ് നടക്കുന്ന വേളയിൽ ബാങ്ക് ഭരണസമിതി പ്രസിഡൻ്റായിരുന്നു കെ കെ അബ്രഹാം. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായ ഇയാളെ ഇന്നലെ അർധരാത്രിയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്. മുൻ ബാങ്ക് സെക്രട്ടറി രമ ദേവിയും പൊലീസ് കസ്റ്റഡിയിലാണ്. പരാതിക്കാരന്‍റെ ആത്മഹത്യക്ക് പിന്നാലെയാണ് നടപടികളിലേക്ക് പൊലീസ് കടന്നത്. വയനാട്ടിലെ കര്‍ഷകന്റെ ആത്മഹത്യയില്‍ പുല്‍പ്പളളി സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍. ഭരണസമിതി അംഗമായിരുന്ന തന്റെ വ്യാജ ഒപ്പിട്ടാണ് ആത്മഹത്യ ചെയ്ത കര്‍ഷകന് ലോണ്‍ നല്‍കിയതെന്ന് മുന്‍ ഡയറക്ടര്‍ പി എസ് കുര്യന്‍ പറഞ്ഞു.
അതിനിടെ, രാജേന്ദ്രൻ നായരുടെ പേരിൽ 25 ലക്ഷം രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയത് തന്‍റെ വ്യാജ ഒപ്പിട്ടാണെന്നാണ് മുൻ വൈസ് പ്രസിഡന്‍റ് ടി എസ് കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രാജേന്ദ്രന്‍ നായരുടെ വീട് തന്‍റെ സര്‍വീസ് ഏരിയിലാണുണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ അപേക്ഷ താൻ കണ്ടിട്ടില്ല. സ്ഥലപരിശോധനയുമായി ബന്ധപ്പെട്ട് തന്‍റെ വ്യാജ ഒപ്പിട്ടു. വായ്പാ വിതരണത്തിലെ ക്രമക്കേട് സഹകരണ വകുപ്പിനെ അറിയിച്ചിരുന്നു. തട്ടിപ്പിൽ ഭരണ സമിതി പ്രസിഡൻ്റായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിനോ ജീവനക്കാർക്കോ പങ്കുണ്ടെങ്കിൽ കണ്ടെത്തണം. തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും 2016 ൽ വൈസ് പ്രസിന്‍റായിരുന്ന ടിഎസ് കുര്യൻ കൂട്ടിച്ചേർത്തു.
കര്‍ഷരെ വഞ്ചിച്ച് ബാങ്കിലൂടെ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ നേതാക്കളെ സംരക്ഷിക്കുകയും ഉന്നതപദവികള്‍ നല്‍കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. രാജേന്ദ്രന്റെ മരണത്തിനുത്തരവാദികളായ കോണ്‍ഗ്രസ് നേതക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. രാജേന്ദ്രന്റെ കുടുംബത്തിന്റെയും തട്ടിപ്പിനിരയായ മറ്റുകര്‍ഷകരുടെയും ബാധ്യത കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ക്രമക്കേട് നടത്തിയ എട്ടരക്കോടി രൂപ തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്നും സിപിഐഎം വ്യക്തമാക്കി.രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കോൺഗ്രസ് നേതാക്കൾ നടത്തിയ തട്ടിപ്പിന്റെ ഇരയായിരുന്നു വയനാട്ടിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത രാജേന്ദ്രൻ.പുൽപ്പള്ളി സഹകരണ ബാങ്കിൽ ഈട് വെച്ച രേഖകൾ പ്രകാരം ആവശ്യപ്പെട്ട തുകയിൽ കൂടുതൽ അനുവദിക്കുകയും തട്ടിയെടുക്കുകയുമായിരുന്നു നേതാക്കൾ.ജപ്തി നടപടികൾ വന്നപ്പോഴാണ് ഈ വിവരം വായ്പയെടുത്തവർ അറിയുന്നത്.