കെ.പി.സി.സി പുനഃസംഘടന ,പുതിയ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡിന് മറ്റന്നാള്‍ കൈമാറും
വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നില നിര്‍ത്തണോ വൈസ് പ്രസിഡന്റ് സ്ഥാനം തിരികെ കൊണ്ടു വരണമോയെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡായിരിക്കും അന്തിമ തീരുമാനമെടുക്കുക.
തിരുവന്തപുരം :കെ.പി.സി.സി പുനഃസംഘടന ഉടനെന്ന് സൂചന. പുതിയ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡിന് മറ്റന്നാള്‍ കൈമാറും. ഇത് സംബന്ധിച്ച് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ കെ.പി.സി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും നാളെ വൈകിട്ട് ഡല്‍ഹിക്ക് പോകും.വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നില നിര്‍ത്തണോ വൈസ് പ്രസിഡന്റ് സ്ഥാനം തിരികെ കൊണ്ടു വരണമോയെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡായിരിക്കും അന്തിമ തീരുമാനമെടുക്കുക.
പതിനഞ്ച് വീതം ജനറല്‍ സെക്രട്ടറിമാരുടേയും 25 വീതം സെക്രട്ടറിമാരുടേയും പട്ടികയാണ് ഗ്രൂപ്പ് നേതൃത്വങ്ങള്‍ മുല്ലപ്പള്ളിക്ക് കൈമാറിയത്.ജംബോ പട്ടിക വേണ്ടെന്നായിരുന്നു രാഷ്ട്രീയകാര്യ സമിതിയുടെ പൊതുതീരുമാനമെങ്കിലും ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് മുമ്പില്‍ കെ.പി.സി.സി പ്രസിഡന്റ് വഴങ്ങി. ജംബോ പട്ടികയ്ക്കും ഒരാള്‍ക്ക് ഒരു പദവി തത്വം പാലിക്കാത്തതിലും ഇരുഗ്രൂപ്പുകളിലും പെടാത്ത നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.