കെ പി യോഹന്നാൻ ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകില്ല
ബിലീവേഴ്സ് ചർച്ചിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ആദായ നികുതി വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്
കൊച്ചി: ആദായ നികുതി വകുപ്പിന്റെ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് സഭാധ്യക്ഷൻ കെ.പി.യോഹന്നാൻ ഉടൻ ഹാജരായില്ല. വിദേശത്തായതിനാലാണ് യോഹന്നാൻ ചോദ്യം ചെയ്യലിന് ഹാജരാകാത്തതെന്നാണ് വിവരം.ആദായ നികുതി വകുപ്പിന്റെ കൊച്ചി ഓഫീസിൽ ഇന്ന് രാവിലെ 11ന് ഹാജരാകാൻ ആവശ്യപ്പെട്ട് കെ.പി.യോഹന്നാന് നോട്ടീസ് നൽകിയിരുന്നു.ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിൽ ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് നൽകും. ഇതിനിടെ ബിലീവേഴ്സ് ചർച്ചിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ആദായ നികുതി വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകൾക്ക് കത്ത് നൽകും. 18 കോടിരൂപയാണ് ബലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ നിന്നും ആദായ നികുതി വകുപ്പ് കണ്ടെടുത്തത്.ബിലീവേഴ്സ് ചർച്ചിന്റെ പല സ്ഥാപനങ്ങളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള രേഖകളും കണ്ടെത്തിയിരുന്നു.
കെ.പി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചാരിറ്റി സ്ഥാപനങ്ങളുടെ മറവില്‍ വിദേശത്ത് നിന്ന് വന്ന പണം വ്യാപകമായി വകമാറ്റിയതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നുഅഞ്ച് വര്‍ഷത്തിനിടെ സഭയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ വിദേശ സഹായം ലഭിച്ചതായി ആദായ നികുതി വകുപ്പിന് തെളിവ് ലഭിച്ചിട്ടുണ്ട്. പരിശോധനയിൽ 18 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു.