കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി.

പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിക്ക് ചികിത്സാ പിഴവിനെ തുടർന്ന് വൃക്കകൾ തരാറിലായെന്ന് ബന്ധുക്കൾ പറയുന്നു.

0

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിക്ക് ചികിത്സാ പിഴവിനെ തുടർന്ന് വൃക്കകൾ തരാറിലായെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.

കഴിഞ്ഞ ഏപ്രിൽ 13 നാണ് ചേമഞ്ചേരി സ്വദേശി ബൈജുവിന് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയത്. താക്കോൽ ദ്വാര സർജറിയിലൂടെയാണ് കല്ല് നീക്കം ചെയ്തത്. രണ്ട് ദിവസം കഴിഞ്ഞാൽ ആശുപത്രി വിടാമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ രോഗി ഗുരുതരാവസ്ഥയിലായി. ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പുറത്തുപോകാൻ ട്യൂബ് ഇടണം. എന്നാൽ ഈ ട്യൂബ് ഇട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗിക്ക് രണ്ട് തവണ ഡയാലിസിസ് ചെയ്തു. കൂടുതൽ പരിശോധന നടത്താൻ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകാനും മെഡിക്കൽ കോളേജിലെ ഡോക്ടർമാർ എഴുതി നൽകി. എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ വിശദീകരണം. ചികിത്സാ രേഖകൾ അടക്കമാണ് ഡോക്ടമാർക്കതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.

You might also like

-