ജോളി കുടുക്കാൻ ശ്രമിക്കുന്നു നിയമസഹായം ചെയ്യില്ല ബന്ധം വേര്പെടുത്തു ഷാജു
ഇനി പൊതുസമൂഹത്തിന്റെ മുന്‍പിന്‍ ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് നിയമപരമായി വേര്‍പിരിയാന്‍ ശ്രമിക്കുമെന്നും
കോഴിക്കോട് :കൂടത്തായി കൊലപാതക കേസ്സുകളിൽ ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായി രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞു. കുടുംബ ജീവിതത്തിന്റെ മാന്യതയോര്‍ത്ത് ഒന്നും പറയാനില്ല. ഇനിയും വെളിപ്പെടുത്താനുണ്ട്. കുട്ടിയെ നോക്കാന്‍ മടിച്ചിട്ടാണ് ജോലിയുണ്ടെന്ന് ജോളി കള്ളം പറഞ്ഞത്. എല്ലാ ദിവസവും വീട്ടില്‍ നിന്നും പോകാന്‍ ജോലിയുണ്ടെന്ന് പറഞ്ഞു.ജോളി ഇപ്പോഴെങ്കിലും പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ കൂടുതൽ കൊലപാതകങ്ങൾ ഉണ്ടാകുമായിരുന്നു
ചിലപ്പോൾ താൻ തന്നെ കൊല്ലപ്പെടുമായിരുന്നു. നിരപരാധിയായായ താൻ ഇപ്പോൾ പ്രതിക്കൂട്ടിലായത് ജോളിയുടെ അതിബുദ്ധി കാരണമാണെന്നും ഷാജു പറഞ്ഞു. ജോളിയുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു, ജോളിയുടെ അമിതമായ ഫോണ്‍ ഉപയോഗം സംശയം സൃഷ്ടിച്ചിരുന്നു. അതെക്കുറിച്ച് പരിമിതമായി മാത്രമേ ചോദിച്ചിരുന്നുള്ളൂ. ഇനി പൊതുസമൂഹത്തിന്റെ മുന്‍പിന്‍ ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് നിയമപരമായി വേര്‍പിരിയാന്‍ ശ്രമിക്കുമെന്നും ഷാജു പറഞ്ഞു. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ, ജോളി നിരപരാധിയാണെന്ന് വിശ്വസിക്കുന്നില്ല. യാതൊരു നിയമസഹായവും ജോളിക്ക് കൊടുക്കില്ലെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.രണ്ടാം വിവാഹത്തിലൂടെ പണം മാത്രമായിരുന്നുവെന്ന് ജോളിയുടെ ലക്ഷ്യമെന്നും ഷാജു കൂട്ടിച്ചേർത്തു
രണ്ടാം വിവാഹത്തിന് മുന്‍കയ്യെടുത്തത് സിലിയുടെ സഹോദരനാണെന്ന ഷാജുവിന്റെ വാദം കുടുംബം നിഷേധിച്ചു. ഷാജുവിന്റെ രണ്ടാം വിവാഹത്തോട് യോജിപ്പുണ്ടായിരുന്നില്ലെന്ന് സിലിയുടെ കുടുംബം പറഞ്ഞു.