ജോളിയെ 15 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങും കൂടുതൽ പേരെ ചോദ്യം ചെയ്യും

പിഴവുകളില്ലാതെ അന്വേഷണം കാര്യക്ഷമക്കും മൃദഹ അവശിഷ്‌ടങ്ങൾ വിദേശത്തു ശാസ്ത്രീയ പരിശോധനകൾക്ക് വിധേയയാക്കയും . ഇനിയും ചോദ്യംചെയ്യേണ്ടവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്

0

കോഴിക്കോട് :കൂടത്തായി കൊലപാതകങ്ങളിൽ മുഖ്യപ്രതി ജോളിയെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങുമെന്ന് റൂറല്‍ എസ്പി കെ.ജി.സൈമണ്‍ പറഞ്ഞു. പിഴവുകളില്ലാതെ അന്വേഷണം കാര്യക്ഷമക്കും മൃദഹ അവശിഷ്‌ടങ്ങൾ വിദേശത്തു ശാസ്ത്രീയ പരിശോധനകൾക്ക് വിധേയയാക്കയും മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ അനാലിസിസ് ആണ് നടത്തുന്നത്അമേരിക്കയിൽ നടത്തുന്നത് . ഇനിയും ചോദ്യംചെയ്യേണ്ടവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട് . റോയിയുടെ സഹോദരന്‍ റോജോയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. റോജോയാണ് മരണങ്ങളെക്കുറിച്ച് പരാതി നല്‍കിയത്. ജോളിക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്ന് ആദ്യം മനസിലാക്കിയത് റോജോയാണ്. സിലിയുടെ ബന്ധുക്കളടക്കം ആറുപേരുടെ മൊഴിയെടുക്കും. സിലിയുടെ സഹോദരന്‍ സിജോ, ബന്ധു സേവ്യര്‍ എന്നിവര്‍ക്ക് നോട്ടിസ് നൽകി

അതേസമയം കൊലപാതകങ്ങളിൽ മുഖ്യപ്രതി ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭർത്താവ് ഷാജു പറഞ്ഞു . ജോളിയെ വിവാഹം ചെയ്യാന്‍ സിലിയുടെ സഹോദരന്‍ പ്രേരിപ്പിച്ചിരുന്നു. തന്റെ ഭാര്യ മരിച്ച് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ ജോളിയും വിവാഹത്തിനായി ശ്രമം തുടങ്ങി. എന്നാൽ ഒരു വർഷം കഴിഞ്ഞേ സാധിക്കൂ എന്ന് താൻ പറഞ്ഞു. പിഞ്ചു കുഞ്ഞായതിനാലാണ് പോസ്റ്റുമോർട്ടത്തിനു വിസമ്മതിച്ചത്. ജോളിയുടെ ഉന്നതബന്ധങ്ങൾ പലരിൽ നിന്നായി കേട്ടിരുന്നു. എന്നാൽ ഇക്കാര്യം ജോളിയോടു സംസാരിച്ചിട്ടില്ല. ജോളിയുടെ മൊബൈലിൽ റോയിയുടെ ഫോട്ടോ സേവ് ചെയ്തിരുന്നു.

ഗർഭഛിദ്രം നടത്തിയതായി അറിവില്ല. മൂന്നു തവണ ഗൈനക് സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരുമിച്ച് ഡോക്ടറെ കണ്ടിട്ടുണ്ട്. ശാരീരികപ്രശ്നങ്ങള്‍ കാരണമാണെന്നാണ് ജോളി പറഞ്ഞത്. ഡോക്റുടെ മുറിയിലേക്ക് പ്രവേശിക്കാതെ താൻ പുറത്തിരുന്നു. വ്യക്തഹത്യ നടത്താന്‍ താല്‍പര്യമില്ല. ജോളി പ്രാർഥനകളിലും കുർബാനകളിലും പങ്കെടുക്കുമായിരുന്നു. താനും കൂടെപ്പോകാറുണ്ട്. തന്നെ വിവാഹം കഴിക്കാൻ ജോളി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു.

സിലിക്ക് ഒരുമിച്ച് അന്ത്യചുംബനം നല്‍കിയത് ജോളിയുടെ തന്ത്രമായിരുന്നു. ജോളി കാട്ടിയത് അപമര്യാദയാണ്. താനുമായുള്ള ഫോട്ടോ വിവാഹത്തിനുള്ള തറക്കല്ലിടലായിരുന്നു. അപായപ്പെടുത്തുമെന്ന ആശങ്ക കൊണ്ടാണ് ജോളിയുടെ ബന്ധങ്ങള്‍ അന്വേഷിക്കാതിരുന്നത്. ജോളിക്ക് സ്വത്തല്ലാതെ മറ്റുതാല്‍പര്യങ്ങളൊന്നും കാണുന്നില്ലെന്നും ഷാജു പറഞ്ഞു.

You might also like

-