കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി താമരശ്ശേരി സ്വദേശി പിടിയിൽ
താമരശ്ശേരി ദേശീയപാതയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 50 ഗ്രാം മയക്കുമരുന്നുമായി ഫൈസൽ എന്ന യുവാവ് പിടിയിലായത്.മയക്കുമരുന്ന് ജീപ്പിൽ കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു
കോഴിക്കോട് : കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി താമരശ്ശേരി സ്വദേശി പിടിയിൽ. താമരശ്ശേരി ദേശീയപാതയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 50 ഗ്രാം മയക്കുമരുന്നുമായി ഫൈസൽ എന്ന യുവാവ് പിടിയിലായത്.മയക്കുമരുന്ന് ജീപ്പിൽ കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പ്രതി സഞ്ചരിച്ച ജീപ്പും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.