വിദേശത്തു നിന്നു വരുന്നവര്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ പാടില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍

ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നവർ വിമാനത്താവളത്തില്‍ നിന്നും സ്വകാര്യവാഹനങ്ങളില്‍ മാത്രമേ മടങ്ങുവാന്‍ പാടുള്ളൂ

0

കോഴിക്കോട് :  കൊറോണ പടരുന്ന സാഹചര്യത്തിൽ   വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവർക്ക് കൂടുതൽ നിയന്ത്രങ്ങങ്ങളുമായി   കോഴിക്കോട് ജില്ലാ ഭരണകൂടം. വിദേശത്തു നിന്നു വരുന്നവര്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നവർ വിമാനത്താവളത്തില്‍ നിന്നും സ്വകാര്യവാഹനങ്ങളില്‍ മാത്രമേ മടങ്ങുവാന്‍ പാടുള്ളൂ. ഇവര്‍ ഒരു കാരണവശാലും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ പാടില്ല. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവു പറഞ്ഞു.

വിവിധ മേഖലകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടേയും സൂപ്പര്‍വൈസര്‍മാരുടേയും അവലോകന യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. കനത്ത ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശമാണ് ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്. മൂവായിരത്തി ഇരുനൂറിലധികം ആളുകള്‍ കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. എട്ടുപേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുളളത്. നൂറു സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ ഫലം ലഭിച്ച 92ഉം നെഗറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു.

You might also like

-