കൊവിഡിന്റെ പുതിയ ഉപവകഭേദം” ബി എ 2 “ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ പടരുന്നു

ഒമൈക്രോൺ ന്റെ BA.2 വേരിയന്റിന്റെ ഇതുവരെ 40 രാജ്യങ്ങളിൽ ഇത് കണ്ടെത്തിയിട്ടുണ്ട്, കൂടുതൽ കേസുകൾ ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ളത് ഡെന്മാർക്ക്, ഇന്ത്യ, യുകെ, സ്വീഡൻ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് .

0

ലണ്ടൺ | യൂറോപ്പിൻ രാജ്യങ്ങളിൽ അതിവേഗം പടർ ന്ന കൊറോണയുടെ ഒമൈക്രോൺ വേരിയന്റിൽ നിന്ന് പുതിയൊരു സബ് വേരിയന്റ് BA.2 ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ പടരുന്നതായി ബ്രിട്ടന്റെ ഹെൽ ത്ത് ഏജൻസി വെളിപ്പെടുത്തി . ലോകം കൊവിഡിന്റെ പുതിയ തരംഗത്തിന്റെ ഭീഷണിയിലാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ഒമൈക്രോൺ ന്റെ BA.2 വേരിയന്റിന്റെ ഇതുവരെ 40 രാജ്യങ്ങളിൽ ഇത് കണ്ടെത്തിയിട്ടുണ്ട്, കൂടുതൽ കേസുകൾ ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ളത് ഡെന്മാർക്ക്, ഇന്ത്യ, യുകെ, സ്വീഡൻ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് . BA.2 ഇന്ത്യയിൽ ഉണ്ടെങ്കിലും ഇവിടെയുള്ള ഭൂരിഭാഗം ആളുകളും BA.1 ബാധിച്ചവരാണ്. സ്റ്റാറ്റൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ആൻഡേഴ്‌സ് ഫോംസ്‌ഗാർഡിന്റെ അഭിപ്രായത്തിൽ, ബിഎ.1 ബാധിച്ച ആളുകൾ ബിഎ.2-ന് ഇരയാകാം

യൂറോപ്പിൽ ഇപ്പോഴുള്ള ഒമിക്രോൺ തരംഗത്തോടെ കൊവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്റ്റർ അറിയിച്ചു. മാർച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളും രോഗികളാകും. എല്ലാവരും വാക്സീൻ എടുത്തവരോ രോഗം വന്നു പോയവരോ ആകുന്നതോടെ വ്യാപനം ഇല്ലാതാകുമെന്ന് ഡബ്ല്യൂഎച്ച്ഒയുടെ യൂറോപ്യൻ ഡയറക്റ്റർ ഹാൻസ് ക്ളോഗ് പറഞ്ഞു.

ഇന്ത്യയില്‍ ഇപ്പോൾ നടക്കുന്നത് ഒമിക്രോണിന്‍റെ സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. ഒമിക്രോൺ സമൂഹ വ്യാപനമായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ കണ്ടെത്തൽ. മെട്രൊ നഗരങ്ങളിൽ ഒമിക്രോൺ വ്യാപനം കൂടി. ഇപ്പോൾ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി വിലയിരുത്തുന്നത്.

You might also like

-