വി.എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു ,സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം | മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പൊതുപരിപാടികൾ ഒഴിവാക്കിയും സന്ദർശകരെ അനുവദിക്കാതേയും കഴിയുകയായിരുന്നു വി എസ്. എന്നാൽ വി എസിനെ പരിചരിക്കാനെത്തുന്ന നേഴ്‌സിന്കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വി എസിനും കൊവിഡ് സ്ഥിരീകരിച്ചത്. വി എസിന്റെ മകൻ വി എ അരുൺകുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്