കോവിഡ് വാക്‌സിനേഷൻ ഇനി വാട്ട് ആപ്പ് വഴിയും 9013151515
കോവിഡ് വാക്‌സിനേഷനായി ഇനി വെബ് സൈറ്റിൽ സമയം ചെലവഴിച്ചു കാത്തിരിക്കേണ്ടതില്ല കൊവിഡ് 19 വാക്സീന്‍ സ്ലോട്ട് ബുക്കിംഗ് ഇനി വാട്സാപ് വഴിയും നടത്താം
ഡൽഹി : കോവിഡ് വാക്‌സിനേഷനായി ഇനി വെബ് സൈറ്റിൽ സമയം ചെലവഴിച്ചു കാത്തിരിക്കേണ്ടതില്ല കൊവിഡ് 19 വാക്സീന്‍ സ്ലോട്ട് ബുക്കിംഗ് ഇനി വാട്സാപ് വഴിയും നടത്താം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പുതിയ രീതി ട്വിറ്ററിലൂടെ അറിയിച്ചത്. വാട്സ് ആപ്പ് വഴി വാക്സീൻ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനായി ആദ്യം Book Slot എന്ന് 9013151515 എന്ന നമ്പറിലേക്ക് ഇംഗ്ലീഷിൽ ടെപ്പ് ചെയ്ത് അയക്കണം അതിന് ശേഷം ഫോണിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാൽ വാക്സീൻ കേന്ദ്രം, കുത്തിവെപ്പ് എടുക്കാവുന്ന സമയം എന്നീ വിശദാംശങ്ങൾ അറിയാൻ സാധിക്കും.കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെ ഇത് ഒരുക്കിയിട്ടുള്ളത്. വാക്സീൻ സർട്ടിഫിക്കറ്റും ഈ രീതിയിൽ ഡൌൺലോഡ് ചെയ്തെടുക്കാൻ സൗകര്യം. നിലവിൽ കൊവിൻ ആപ്പ്, വെബ്സൈറ്റ് വഴിയാണ് വാക്സീൻ ബുക്ക് ചെയ്യാനുള്ള സൌകര്യമുള്ളത്