കോവിഡ് രണ്ടാം വ്യാപനം ആഭ്യന്തര വിമാന സർവീസിൽ ഭക്ഷണ വിതരണത്തിൽ നിയന്ത്രണം
ഭക്ഷണം കഴിക്കുന്ന സമയത്ത് മാസ്‌ക് മാറ്റുന്നത് രോഗവ്യാപനത്തിന് വഴിവയ്ക്കുമെന്ന ആശങ്ക കണക്കിലെടുത്താണ് പുതിയ തീരുമാനം
ഡൽഹി :കോവിഡ് രണ്ടാം വ്യാപനത്തെത്തുടർന്നു ആഭ്യന്തര വിമാന സർവീസിൽ ഭക്ഷണ വിതരണത്തിൽ നിയന്ത്രണം. രണ്ടുമണിക്കൂറിൽ താഴെയുള്ള യാത്രകൾക്ക് ഭക്ഷണം വിതരണം ചെയ്യില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. എന്നാൽ അന്താരാഷ്ട്ര വിമാനത്തിൽ ഭക്ഷണ വിതരണത്തിൽ നിയന്ത്രണമില്ല.
ഭക്ഷണം കഴിക്കുന്ന സമയത്ത് മാസ്‌ക് മാറ്റുന്നത് രോഗവ്യാപനത്തിന് വഴിവയ്ക്കുമെന്ന ആശങ്ക കണക്കിലെടുത്താണ് പുതിയ തീരുമാനം. രാജ്യത്ത് കൊവിഡ് വ്യാപനം ആരംഭിച്ച സമയത്തും വിമാനങ്ങളിൽ ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അന്ന് രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചുവെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.