ഇരുനൂറ് കടന്നു കോവിഡ് സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. ഒപ്പം മറ്റൊരു ആശങ്ക കൂടി

0

തിരുവനന്തപുരം :സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. ഒപ്പം മറ്റൊരു ആശങ്ക കൂടി. 27 പേര്‍ക്ക് സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചു.ആറ് സിഐഎസ്എഫ് ജവാന്മാര്‍ക്കുകൂടി കോവിഡ‍് സ്ഥിരീകിരിച്ചു. 201 പേര്‍ക്ക് രോഗമുക്തിയുണ്ട്. മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21 തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍കോട് 7,പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.138 പേര്‍ വിദേശത്തുനിന്ന് 39 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.

ഇതിനിടെ, കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് എറണാകുളം ജില്ലാ ഭരണകൂടം. ചെല്ലാനത്ത് അറുപത്തിനാലുകാരിയായ വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചെല്ലാനം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കണ്ടെയ്്ന്‍മെന്റ് സോണാക്കി. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്ന എണ്ണവും ജില്ലയില്‍ വര്‍ധിക്കുകയാണ്

You might also like

-