മലപ്പുറം കോവിഡ് മുക്തമായി
,ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായരുന്ന അവസനാത്തെ രോഗിക്കും അസുഖം ഭേദമായി
മലപ്പുറം കോവിഡ് മുക്തമായി ,ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായരുന്ന അവസനാത്തെ രോഗിക്കും അസുഖം ഭേദമായി. ജില്ലയില്‍ നിലവില്‍ ആര്‍ക്കും കൊവിഡില്ല. ജില്ലയില്‍ ഇത് വരെ 20 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് ഇതില്‍ 19 പേര്‍ക്കും രോഗം ഭേദമായി. രോഗബാധിതയായ നാല് മാസം പ്രായമുള്ള കുഞ്ഞ് ഈ മാസം 24ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചിരുന്നു.
മലപ്പുറത്ത് നിലവില്‍ 1813 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 41 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. 1772 പേര്‍ വീടുകളിലും. നേരത്തെ രോഗം ഭേദമായ 5 പേര്‍ ഇന്ന് ആശുപത്രി വിട്ടു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന അഞ്ച് പേരാണ് ഇന്ന് രാവിലെ 10.30 ന് പ്രത്യേക സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ നിന്ന് പുറത്തിറങ്ങിയത്.