BREAKING NEWS കേരളത്തിൽ 15 പേർക്ക് കോവിഡ്19 ,മരിച്ചവരുടെ എണ്ണം 7 ആയി

കാസര്‍കോട് ജില്ലയിൽ അഞ്ച്, കണ്ണൂർ നാല്, കോഴിക്കോട് രണ്ടും ,മലപ്പുറം രണ്ട്, എറണാകുളം രണ്ട് കേസും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളിൽ കോവിഡ് 19 സ്ഥികരിച്ചിട്ടുള്ളത് പ്രവാസികൾക്കാണ് 

0

തിരുവനന്തപുരം:സംസ്ഥാനത്ത് 15 കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിൽ അഞ്ച്, കണ്ണൂർ നാല്, കോഴിക്കോട് രണ്ടും ,മലപ്പുറം രണ്ട്, എറണാകുളം രണ്ട് കേസും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളിൽ കോവിഡ് 19 സ്ഥികരിച്ചിട്ടുള്ളത് പ്രവാസികൾക്കാണ് വീണ്ടും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ സാഹചര്യം അതീവ ഗൌരവമുള്ളതാകുകയാണ്. കാസര്‍കോട് ജില്ലയില്‍ നിന്നാണ് 5 പോസറ്റീവ് കേസുകള്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയില്‍ 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ആദ്യത്തെ കോവിഡ് സ്ഥിരീകരണം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ പത്ത് ജില്ലകളിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, കണ്ണൂര്‍ 4, കാസര്‍കോഡ് 5 എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍

രോഗം കൂടുതല്‍ പേരിലെത്തുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സമൂഹവ്യാപനമെന്ന സ്റ്റേജിലേക്ക് എത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് 19 വൈറസ് മൂലം മരിച്ചവരുടെ എണ്ണം 7 ആയി. മഹാരാഷ്ട്രയിലും ബീഹാറിലും ഗുജറാത്തിലും ഒരോ മരണം റിപ്പോർട്ടു ചെയ്തു. ഇതുവരെ 341 പേരിൽ വൈറസ് സ്ഥിരീകരിച്ചു.
രാജ്യത്ത് ഏറ്റവും അധികം ആളുകൾക്ക് രോഗം സ്ഥിരികരിച്ച മഹാരാഷ്ട്രയിൽ 63 കാരനാണ് മരിച്ചത്. ഇന്നലെയായിരുന്നു ഇയാളെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പാട്നയിൽ വൃക്ക തകരാറിനെ തുടർന്ന് മരിച്ച 38 കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുനഗർ സ്വദേശിയായ ഇയാൾ പട്നയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഗുജറാത്തിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത് സൂററ്റിലാണ്. 67കാരിയാണ് മരിച്ചത്

You might also like

-