രാജ്യത്ത് ഏറ്റവുംകൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലയായി എറണാകുളം
കഴിഞ്ഞ ഇരുപതാം തിയതിമുതല്കുള്ള ഇരുപത്തിനാലാം ഇന്നലെ വരെയുള്ളകണക്കാണിത് കാണാക്കണിത് .കഴിഞ്ഞ അഞ്ചു ദിവസ്സം കൊണ്ട് 19456 പേർക്കാണ് എറണാകുളത്തു കോവിഡ് പിടിപെട്ടത്
കൊച്ചി :രാജ്യത്തു ഏറ്റവു കൂടുതൽ കോവിഡ്എ ബാധ റിപ്പോർട്ട് ചെയ്യുന്ന ജില്ലയായി എറണാകുളം മാറി കൈവിട്ട് കാര്യങ്ങൾ. ജില്ലയിലെ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിന് ഇതുവരെ കോവിഡ് രോഗം പിടിപെട്ടതാണ് റിപ്പോർട്ട്. കഴിഞ്ഞ അഞ്ചു ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ മൂവായിരത്തിലധികം പേർക്കാണ് പ്രതിദിനം കോവിഡ് ബാധിച്ചു കൊണ്ടിരിക്കുന്നത് കഴിഞ്ഞ അഞ്ചു ദിവസത്തെ കണക്കുകൾ ഇങ്ങനെ 3212,3980,4396,4548,3320 , കഴിഞ്ഞ ഇരുപതാം തിയതിമുതല്കുള്ള ഇരുപത്തിനാലാം ഇന്നലെ വരെയുള്ളകണക്കാണിത് കാണാക്കണിത് .കഴിഞ്ഞ അഞ്ചു ദിവസ്സം കൊണ്ട് 19456 പേർക്കാണ് എറണാകുളത്തു കോവിഡ് പിടിപെട്ടത്
രോഗികളുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ദിവസം 15,000ത്തിലധികം പരിശോധനകളാണ് എറണാകുളത്ത് നടക്കുന്നത്. ഇതിൽ ഇന്നലത്തെ പോസിറ്റീവിറ്റി നിരക്ക് 21.77 ശതമാനമാണ്. മൊത്തം ജനസംഖ്യയായ 35 ലക്ഷത്തിൽ 1.65 ലക്ഷത്തിന് കോവിഡ് ബാധിച്ചതായാണ് റിപ്പോർട്ട്. അതായത് 21ൽ ഒരാൾവീതം എന്ന നിലയ്ക്കാണ് ജില്ലയിലെ പോസിറ്റീവിറ്റി നിരക്ക്. കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹി, മുംബൈ, ലഖ്‌നൗ, പൂനെ എന്നിവിടങ്ങളിൽ പോലും ജനസംഖ്യാനുപാതികമായി എറണാകുളത്തെക്കാൾ കുറഞ്ഞ തോതാണുള്ളത്. നഗരപ്രദേശങ്ങളെക്കാൾ ഗ്രാമങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന വിവരം.
നിലവിലെ ആവശ്യത്തിനുള്ള കിടക്കകളും സൗകര്യങ്ങളും സജ്ജീകരണങ്ങളും ജില്ലയിലുണ്ടെന്ന് എറണാകുളം ഡിഎംഒ ഡോ. എൻകെ കുട്ടപ്പൻ പറഞ്ഞു. വരും ദിവസങ്ങളിലും കോവിഡ് വ്യാപനത്തില്‍ വർധന പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സന്നാഹങ്ങളും സംവിധാനങ്ങളും വേണം. ഇതിനായി സ്വകാര്യ ആശുപത്രികളുടെ സഹായം തേടിയിട്ടുണ്ട്. മന്ത്രി വിഎസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.