കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു
പ്രത്യേക ഡ്യൂട്ടിയിലുള്ള ഗാര്‍ഡിന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്
ന്യൂഡല്‍ഹി : കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്റെ ഓഫീസിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി എയിംസിന്റെ ടീച്ചിംഗ് ബ്ലോക്കിലുള്ള ഓഫീസില്‍ പ്രത്യേക ഡ്യൂട്ടിയിലുള്ള ഗാര്‍ഡിന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇയാളെ ക്വാറന്റൈന്‍ ചെയ്യുകയും ഓഫീസ് അടയ്ക്കുകയും ചെയ്തു.മറ്റ് ഉദ്യോഗസ്ഥരുടെ സാമ്ബിളുകളും പരിശോധിക്കും. ഓഫീസ് ആണുവിമുക്തമാക്കിയതായും ജീവനക്കാരോട് സ്വയം ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടതായുമാണ് വിവരം.
അതേസമയം എംയിംസിന്റെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റോട്ടറി കാന്‍സര്‍ സെന്റര്‍ ആശുപത്രിയിലെ നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെന്ററിലെ ഡേകെയര്‍ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്ന നഴ്സിന്റെ രണ്ടുകുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നഴ്സിന്റെയും കുട്ടികളുടെയും സമ്ബര്‍ക്കപ്പട്ടിക കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവരുമായി അടുത്തിടപഴകിയവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.