ധാരാവിയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ ധാരാവിയിൽ ആകെ കൊറോണ ബാധിതരുടെ എണ്ണം 22 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച രണ്ട് പേരും നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്.
മുംബൈ ധാരാവിയിലെ ചേരിയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ ആകെ കൊറോണ ബാധിതരുടെ എണ്ണം 22 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച രണ്ട് പേരും നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്.
കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് ഇതുവരെ ധാരാവിയിൽ മരിച്ചത്. പതിനഞ്ച് ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ധാരാവി. കൊറോണ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ധാരാവിയിൽ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ ഇതുവരെ 1364 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, മുംബൈയിൽ രണ്ട് ആശുപത്രികളിലായി അഞ്ച് മലയാളി നഴ്സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്സുമാർക്കും ഭാട്യ ആശുപത്രിയിലെ മൂന്ന് മലയാളി നഴ്സുമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിൽ രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി. 70 മലയാളി നഴ്സുമാർ നിരീക്ഷണത്തിലുണ്ട്.