കേരളത്തിൽ കോവിഡ് വ്യാപനം ദേശീയനിരക്കിനേക്കാൾ മുന്നിൽ .ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി

കോവിഡ് വ്യാപനത്തിൽ ഏറ്റവും പിന്നിലായിരുന്നു കേരളത്തിൽ ദേശിയ നിരക്ക് മറികടന്ന് കോവിഡ് പടർന്നത് സർവ്വ നിയന്ത്രണങ്ങളും മറികടന്നുള്ള പ്രതിപക്ഷ സമരങ്ങളാണ് ,

0

തിരുവനന്തപുരം: രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ളത് കേരളത്തിലാണ്. ഡെല്ലിയെയും മഹാരാഷ്ട്രയെയും കർണാടകത്തെയും മറികടന്ന് സംസ്ഥാനത്ത് ഇന്നലെ 11,755 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി 17.46 ശതമാനത്തിലെത്തി. ഒക്ടോബർ,

കോവിഡ് വ്യാപനത്തിൽ ഏറ്റവും പിന്നിലായിരുന്നു കേരളത്തിൽ ദേശിയ നിരക്ക് മറികടന്ന് കോവിഡ് പടർന്നത് സർവ്വ നിയന്ത്രണങ്ങളും മറികടന്നുള്ള പ്രതിപക്ഷ സമരങ്ങളാണ് , സ്വര്ണക്കടത്ത് കേസുമായി ബന്ധപെട്ടു സംസ്ഥാനത്ത് സാമൂഹ്യ അകലം പാലിക്കാതെ ദിവസങ്ങളോളം കോൺഗ്രസ്സ് ബി ജെപി പ്രവർത്തകർ സമരം തെരുവിൽ സമരം നടത്തിയിരുന്നു സമരത്തിൽ പങ്കെടുത്ത നിരവധിപേർക്ക് പിന്നീട് കോവിഡ് സ്ഥികരിക്കുകയുണ്ടായി. രോഗം തടയുന്നതിൽ ആദ്യം ഘട്ടത്തിൽ കേരളം കാണിച്ച ജാഗ്രത ലോകത്തിന് തന്നെ മാതൃകയായിരുന്നു . ഇപ്പോഴത്തെ രോഗവ്യാപനം വലിയ ആശങ്കയാണ് സംസ്ഥാനത്തു സൃഷ്ടിച്ചിട്ടുള്ളത് .

രാജ്യത്ത് ഇന്നലത്തെ കണക്കുകളിൽ പതിനായിരം കടന്നത് കേരളമടക്കം 3 സംസ്ഥാനങ്ങളാണ്. കർണാടകയിൽ 10517ഉം മഹാരാഷ്ട്രയിൽ 11416ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. എല്ലാ സംസ്ഥാനങ്ങളെയും മറികടന്ന കേരളത്തിൽ ഇന്നലെ രോഗം സ്ഥീരികരിച്ചത് 11755 പേർക്കാണ്. 10471 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. തോത് 90 ശതമാനം. ഉറവിടം വ്യക്തമല്ലാത്ത രോഗികൾ 925. 116 ആരോഗ്യപ്രവർത്തകരും രോ​ഗബാധിതരിൽ ഉൾപ്പെടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, 100 രോഗികളെ പരിശോധിക്കുമ്പോൾ 17ലധികം പേർ രോഗികൾ എന്ന കണക്കിലെത്തി. ഇതും രാജ്യത്ത് ഇന്നലത്തെ ഏറ്റവുമുയർന്ന പ്രതിദിന കണക്കാണ്. വരും ദിവസങ്ങളും ആശങ്കയുടേതെന്ന് വ്യക്തമാക്കുന്നതാണ് മുന്നറിയിപ്പുകൾ.

ചികിത്സയിലുള്ള രോഗികളുടെ തോതിലും ദശലക്ഷം പേരിലെ കൊവിഡ് ബാധയിലും കേരളം ദേശീയ നിരക്കിനേക്കാൾ മുകളിലാണ്. രോഗമുക്തിയിൽ ദേശീയ നിരക്കിനേക്കാൾ പിറകിലും. 7570 പേർക്കാണ് ഇന്നലെ സംസ്ഥാനത്ത് രോഗമുക്തി. മരണം പിടിച്ചുനിർത്താനാവുന്നതാണ് ആശ്വാസം. കഴിഞ്ഞ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ 8.6ലേക്ക് താഴ്ന്നത് ചർച്ചയായിതിന് സമാനമായാണ് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17ന് മുകളിലേക്ക് ഉയർന്നത്.

You might also like

-