രാജ്കുമാറിനെ കോട്ടയത്ത് ചികിത്സയ്‌ക്കെത്തിച്ചിരുന്നുവെന്ന ജയില്‍ അധികൃതരുടെ വാദം തള്ളി കോട്ടയം മെഡിക്കല്‍ കോളേജ്.

ഒപിയില്‍ ചികിത്സ നല്‍കിയ ശേഷം മടക്കി കൊണ്ടുപോയെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കാതെ മടക്കിയയച്ചതോടെ, ഡോക്ടര്‍മാര്‍ക്ക് വീഴ്ച്ച പറ്റിയെന്ന സൂചനയാണ് പുറത്തുവന്നത്.

0

രാജ്കുമാറിനെ കോട്ടയത്ത് ചികിത്സയ്‌ക്കെത്തിച്ചിരുന്നുവെന്ന ജയില്‍ അധികൃതരുടെ വാദം തള്ളി കോട്ടയം മെഡിക്കല്‍ കോളേജ്. കസ്റ്റഡിയിലുള്ള പ്രതികളെ ആശുപത്രിയില്‍ എത്തിച്ചാല്‍ പൊലീസ് പ്രത്യേക വിവരം നല്‍കാറുണ്ടെന്നും, രാജ്കുമാറിന് ചികിത്സ നല്‍കിയതായി ആശുപത്രി രേഖകളിലില്ലെന്നുമാണ് ആർഎംഒയുടെ വിശദീകരണം.

പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തതിനെ തുടര്‍ന്ന് പത്തൊന്‍പതാം തീയതി രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ലെന്നായിരുന്നു ജയില്‍ സൂപ്രണ്ട് അനിരുദ്ധന്‍ വ്യക്തമാക്കിയത്. ഇരുപതാം തീയതി വീണ്ടും എത്തിച്ചു.

ഒപിയില്‍ ചികിത്സ നല്‍കിയ ശേഷം മടക്കി കൊണ്ടുപോയെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കാതെ മടക്കിയയച്ചതോടെ, ഡോക്ടര്‍മാര്‍ക്ക് വീഴ്ച്ച പറ്റിയെന്ന സൂചനയാണ് പുറത്തുവന്നത്. എന്നാല്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലോ, ഓ.പിയിലോ രാജ്കുമാറിനെ എത്തിച്ചതായി മെഡിക്കല്‍ കോളേജിലെ രേഖകളിലില്ല. കസ്റ്റഡിയിലുള്ള പ്രതികളെ ചികിത്സയ്‌ക്കെത്തിച്ചാല്‍ പ്രത്യേക വിവരം നല്‍കാറുണ്ടെന്നും പത്തൊന്‍പതിനോ ഇരുപതിനോ ഇതുണ്ടായില്ലെന്നും മെഡിക്കല്‍ കോളോജ് ആര്‍എംഓ ഡോ. രഞ്ജന്‍ വ്യക്തമാക്കി. രാജ്കുമാറിനെ ചികിത്സയ്ക്ക് എത്തിച്ചിട്ടില്ലെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച്ച ഉണ്ടായില്ലെന്നും ആര്‍.എംഓ പറഞ്ഞു. എന്നാല്‍ മര്‍ദ്ദനമേറ്റതായി രാജ്കുമാര്‍ ഡോക്ടര്‍മാരോട് പറഞ്ഞെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തും.

You might also like

-