കോട്ടയത്ത് തലവേദനായി വിദേശ വിനോദ സഞ്ചാരികൾ ആരോഗ്യ വകുപ്പിന്റെ പരിശോധനക്ക് വിസമ്മതിച്ച സഞ്ചാരികൾ പൊലീസിന് തലവേദന
സ്പെയിനില്‍ നിന്നെത്തിയ രണ്ട്പേര് ആരോഗ്യ വകുപ്പിന്റെ പരിശോധനക്ക് തയ്യാറാകാത്തതിനെത്തുടർന്നാണ് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്നുംബലമായി പിടിച്ചിറക്കി പരിശോധന നടത്തിയത്. ഇറ്റലി സ്വദേശിയായ ഒരാളെയും പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം: കോട്ടയത്തെത്തിയ വിദേശികള്‍ പരിശോധനയ്ക്ക് സഹരിക്കാത്തത് പൊലീസിനും ജില്ല ഭരണകൂടത്തിനും തലവേദനയായി. സ്പെയിനില്‍ നിന്നെത്തിയ രണ്ട്പേര് ആരോഗ്യ വകുപ്പിന്റെ പരിശോധനക്ക് തയ്യാറാകാത്തതിനെത്തുടർന്നാണ് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്നുംബലമായി പിടിച്ചിറക്കി പരിശോധന നടത്തിയത്. ഇറ്റലി സ്വദേശിയായ ഒരാളെയും പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ വാഗമണ്ണില്‍ നിന്നും കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ എത്തിയ ഇറ്റാലിയന്‍ സ്വദേശിയാണ് ആദ്യം ആശങ്കയുണ്ടാക്കിയത്. കെ.എസ്.ആര്‍.ടി.സി പരിസരത്ത് കറങ്ങി നടന്ന ഇയാളെ പൊലീസ് തടഞ്ഞ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ഇയാള്‍ പരിശോധനയ്ക്ക് തയ്യാറായി.പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സിയില്‍ രണ്ട് സ്പെയിന്‍ സ്വദേശികള്‍ എത്തിയത്. ആശുപത്രിയില്‍ പോകാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞെങ്കിലും മൂന്നാറിലേക്ക് ഇവര്‍ ബസ് കയറി. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ബസ് കുറവിലങ്ങാട് പൊലീസ് നടുറോട്ടില്‍ തടഞ്ഞു. ഇരുവരും ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചെങ്കിലും ആരോഗ്യ വകുപ്പ് എത്തി ഇവരെ പാല ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്നാണ് പ്രാഥമിക വിവരം.
കുമരകത്തും വാഗമണ്ണിലുമടക്കം നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. പലരേയും റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും കോറന്റൈന്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇതിനോട് സഹകരിക്കാത്ത ഒരു വിഭാഗമാണ് ജില്ലാ ഭരണകൂടത്തിന് തലവേദനയാകുന്നത് സംസ്ഥാനത്തു ഇപ്പോഴും അയ്യായിരത്തിലധികം വിദേശീയർ താങ്ങുന്നുണ്ടനാണ് ടൂറിസം വകുപ്പിന്റെ കണക്ക്